Friday December 09, 2016
Latest Updates

ടാറ്റ കണ്‍സള്‍ട്ടന്‍സി അയര്‍ലണ്ടില്‍ കൂടുതല്‍ പേരെ ജോലിയ്ക്ക് നിയമിക്കും 

ടാറ്റ കണ്‍സള്‍ട്ടന്‍സി അയര്‍ലണ്ടില്‍ കൂടുതല്‍ പേരെ ജോലിയ്ക്ക് നിയമിക്കും 

ഡബ്ലിന്‍:ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് അയര്‍ലണ്ടില്‍ 80 ഐറ്റി വിദഗ്ദ്ധരെ ജോലിക്കെടുക്കും.ടാറ്റാ ഗ്രൂപ്പിന്റെ അധീനതയില്‍, ഐറ്റി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ് ബിസിനസ്സ് പരിഹാരങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന മുംബൈ ആസ്ഥാനമാക്കിയ കമ്പനിയാണ് ടി സി എസ്. പ്രോജക്ട് മാനേജര്‍മാര്‍, ബിസിനസ്സ് അനലിസ്റ്റുകള്‍, ഡെവലപ്പര്‍മാര്‍, ഫംഗ്ഷണല്‍ അനലിസ്റ്റുകള്‍, ടെസ്റ്റര്‍മാര്‍ എന്നീ തസ്തികളിലേക്ക് അയര്‍ലണ്ടില്‍ നിയമനങ്ങള്‍ നടത്തുക. 

അയര്‍ലണ്ടിലെ സാങ്കേതിക മേഖലയിലെ നൈപുണ്യ ക്ഷാമം നേരിടാന്‍, ഗൂഗിളിനെപ്പോലെ യൂറോപ്യന്‍ പൗരന്മാരല്ലാത്തവര്‍ക്ക് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നല്‍കുന്ന പ്രധാന കമ്പനികളില്‍ ഒന്നാണ് ടി സി എസ്. ലോകത്തെ ഏറ്റവും വലിയ എക്‌സാമിനേഷന്‍ അസ്സസ്സ്‌മെന്റ് സോഫ്റ്റ് വെയറുകള്‍ നിര്‍മ്മാതാക്കള്‍ എന്ന സ്ഥാനവും ഈ കമ്പനി അലങ്കരിക്കുന്നു.അയര്‍ലണ്ടിലെ നിലവിലുള്ള ഇന്ത്യാക്കാര്‍ക്കടക്കം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇത് മുഖേനെ ലഭ്യമാകുമെന്നാണ് കമ്പനി കരുതുന്നത്. 

Scroll To Top