Thursday February 23, 2017
Latest Updates

കോര്‍ക്ക് മലയാളികള്‍ക്ക് ഓണസദ്യ ഒരുക്കാന്‍ ടേസ്റ്റ്  ട്രീറ്റ്‌സ് ഒരുങ്ങി,ഉത്രാടത്തിനും സദ്യ !

കോര്‍ക്ക് മലയാളികള്‍ക്ക് ഓണസദ്യ ഒരുക്കാന്‍ ടേസ്റ്റ്  ട്രീറ്റ്‌സ് ഒരുങ്ങി,ഉത്രാടത്തിനും സദ്യ !

സദ്യ ഉണ്ണാത്തവരായി മലയാളികളില്‍ ആരും ഉണ്ടാകില്ല.ഓണം ഇങ്ങെത്തുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനായിരിക്കും.

പ്രവാസിയെ സംബന്ധിച്ചിടത്തോളം ജോലി തിരക്കുകള്‍ക്കിടയില്‍ ഓണസദ്യയൊരുക്കല്‍ ഏറെ ക്ലേശം തന്നെ.ചിലര്‍ക്കെങ്കിലും അതിന് സമയം കിട്ടാറെയില്ല.ഓണമാണെങ്കിലും സാധാരണ ഭക്ഷണവും കഴിച്ച് ഓണത്തിന്റെ മധുര സ്മൃതികള്‍ അയവിറക്കേണ്ട അവസ്ഥയാവും അപ്പോള്‍.

മലയാളസംസ്‌കൃതിയുടെ ആഘോഷമാണ് ഓണം.തലമുറകള്‍ക്ക് കൈമാറേണ്ട ചൈതന്യദീപം.മഹാരുചിയുടെ ഉത്സവതാളം അനുഭവിച്ചറിയേണ്ട നേരം.

ആ ഉദ്ദേശ്യത്തോടെയാണ് കോര്‍ക്കിലെയും സമീപപ്രദേശങ്ങളിലേയും മലയാളികള്‍ക്കായി ഇത്തവണ ഓണമൊരുക്കി നല്‍കുക പ്രമുഖ മലയാളി റസ്റ്റോറന്റ്റായ ടേസ്റ്റ്  ട്രീറ്റ്‌സാണ്.ഉത്രാട ദിവസവും തിരുവോണ ദിവസവും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പപ്പടം, പഴം, പായസം കൂട്ടി സമൃദ്ധമായ ഓണസദ്യയാണ് പരമ്പരാഗതമായ 17 വിഭവങ്ങളും കൂട്ടി ടേസ്റ്റ്  ട്രീറ്റ്‌സ് ഒരുക്കുന്നത്. ഓണ സദ്യയ്ക്കായി ഓഗസ്റ്റ് 25 വരെ ഓര്‍ഡര്‍ സ്വീകരിക്കും.നാല് ഓര്‍ഡറില്‍ കൂടുതലുണ്ടെങ്കില്‍ ഓണ ദിവസം സ്‌പോട്ടില്‍ എത്തിച്ചു കൊടുക്കും.

മാത്രമല്ല മുന്‍കൂട്ടി ഓര്‍ഡര്‍ചെയ്താല്‍ ഉത്രാടദിവസവും തിരുവോണ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ടേസ്റ്റ്  ട്രീറ്റ്‌സ് റസ്റ്റോറന്റില്‍ നേരിട്ടെത്തിയും ഓണസദ്യ കഴിയ്ക്കാം.

നാവില്‍ കൊതിയൂറുന്ന പ്രത്യേക ഓണവിഭവങ്ങളുടെ അനുപമമായ രുചി വിശേഷം അനുഭവിച്ചറിയാന്‍ കോര്‍ക്കിലെ എല്ലാ മലയാളികളെയും ടേസ്റ്റ്  ട്രീറ്റ്‌സിലേയ്ക്ക് ക്ഷണിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു 

ഓണസദ്യ ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ന് തന്നെ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ വിളിയ്ക്കാം 
Jayesh(0866610965)
Paul(0877589076)
Jaimon(0892240335)

Scroll To Top