Sunday December 11, 2016
Latest Updates

ചങ്ങനാശേരിയിലെ ടാര്‍സണും ജെയ്‌നും,സിനിമാ സ്‌കോപ് സ്വപ്നങ്ങളും! 

ചങ്ങനാശേരിയിലെ ടാര്‍സണും ജെയ്‌നും,സിനിമാ സ്‌കോപ് സ്വപ്നങ്ങളും! 

എസ് എസ് എല്‍ സിക്ക് ഉഴപ്പുന്ന കാലം ..
സ്റ്റഡി ലീവ് ആണ് ..പരീക്ഷക്ക് ഒരു മാസം കാണും ..
കൊണ്ട് പിടിച്ച പഠിത്തം നടക്കുന്നു ..
ആകെ ഉള്ള കുഴപ്പം , 
ഈ യന്ത്രസഹായമൊന്നും ഇല്ലാതെ തന്നെ ഭയങ്കര ഭാവനയാണ് എന്നതാണ് …
എന്ന് വെച്ചാല്‍ പുസ്തകം തുറന്നാ അപ്പ തന്നെ തലയ്ക്കു അകത്തെ തിയേറ്റര്‍ സ്‌ക്രീനില്‍ സിനിമ ഓടിത്തുടങ്ങും ….. സ്വപ്നമേ … സ്വപ്നം …
അന്നത്തെ ആരാധനാപാത്രം ടാര്‍സന്‍ ആണ് ….കാട്ടില്‍ ഒറ്റയ്ക്ക് വളര്‍ന്ന ടാര്‍സന്‍ .. കൂട്ടിനു സിംഹവും , കടുവയും, ആനയും ,പുലിയും 

ഹോ ഓര്‍ക്കുമ്പോ തന്നെ കുളിര് കോരുന്നു …..
സിനിമസ്‌കോപ് സ്വപ്നങ്ങളില്‍ ഞാന്‍ ടാര്‍സന്‍ ആയി .. 
നായിക ജെയ്ന്‍ ആയി എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുന്ദരിക്കുട്ടിയെ തീരുമാനിച്ചു .. 
ബാക്കി സിമ്മം , കടുവ ഒക്കെ ടാര്‍സന്‍ കഥകളിലെ പോലെ തന്നെ … സെയിം ടു സെയിം … 
അങ്ങനെ പഠിച്ചു പഠിച്ചു തളര്‍ന്നിരിക്കുമ്പോ ഒന്ന് റിലാക്‌സ് ചെയ്യണം എന്ന് ആര്ക്കും തോന്നാം …തോന്നി …………….പുറത്തേക്കിറങ്ങി …

അത്ഭുതം .. മുറ്റത്തെ പേര മരത്തില്‍ .. ഒന്ന് രണ്ടു അമൃത് വള്ളികള്‍ തൂങ്ങി കിടക്കുന്നു അത്യാവശ്യം കട്ടിയുള്ള വള്ളികള്‍ …
ഞാന്‍ ഒന്ന് കണ്ണടച്ചു ….
എന്റെ ഉള്ളിലെ ടാര്‍സന്‍ ഉണര്‍ന്നു….ജെയ്ന്‍ എന്നെ നോക്കുന്നത് എനിക്ക് മനസ്സില്‍ കാണാം ..

വന്യമായ കരുത്തു കാലുകളിലേക്ക് ആവാഹിച്ചു ഞാന്‍ ഓടി …
ഒരൊറ്റ ചാട്ടത്തിനു വള്ളിയില്‍ തൂങ്ങി ……..
ജെയ്‌ന്റെ മുഖത്ത് അത്ഭുതവും ആദരവും മിക്‌സ് ചെയ്തു തേച്ചു വെച്ച പോലെ …
ഞാന്‍ ലോകത്തിന്റെ നെറുകയിലേക്ക് പറന്നു കയറി …..
ഒരു നിമിഷം .. വള്ളി പൊട്ടി …
ടാര്‍സന്‍ പുറം തല്ലി താഴേക്ക് വീണു …ശ്വാസം നിലച്ചു .. 
കണ്ണുകള്‍ പുറത്തേക്ക് തള്ളിവന്നു …
ടാര്‍സന്റെ അപ്പനും അമ്മേം അയലോക്കക്കാരും ഓടിക്കൂടി.. .. കഠിന ശ്രമങ്ങള്ക്ക് ശേഷം മിനിട്ടുകള്‍ കഴിഞ്ഞപ്പോ ശ്വാസം നേരെ വീണു എന്ന് പറയപ്പെടുന്നു …..rajesh

പിന്നെ കണ്ണ് തള്ളിയത് എസ് എസ് എല്‍ സി റിസള്‍ട്ട് വന്നപ്പോളായിരുന്നു….
രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top