Saturday December 10, 2016
Latest Updates

മോശക്കാരനല്ല നമ്മുടെ കപ്പ !കപ്പയ്ക്ക് ക്യാന്‍സര്‍ ഭേദമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

മോശക്കാരനല്ല നമ്മുടെ കപ്പ !കപ്പയ്ക്ക് ക്യാന്‍സര്‍ ഭേദമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍ : മലയാളികളുടെ ഇഷ്ട വിഭവമായ കപ്പയ്ക്ക് ക്യാന്‍സര്‍ ഭേദമാക്കാനുള്ളശേഷിയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കപ്പത്തണ്ടില്‍ നിന്നും ചെടിയില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്ന ജീനുകള്‍ക്ക് ക്യാന്‍സര്‍ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍.

ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. വേര്‍തിരിച്ച് എടുത്ത ജീനുകള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമായി ബ്രെയ്ന്‍ ട്യൂമര്‍ പരിഹരിക്കപ്പെട്ടതായി ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ ഇതിന്റെ പരീക്ഷണം പുരോഗമിക്കുന്നു. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മോണിക്ക ഹ്യൂഗ്‌സ് എന്ന ഗവേഷകയാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്.

പാശ്ചാത്യ ലോകത്ത് കപ്പ അധികം പ്രചാരത്തില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച പഠനങ്ങളും അധികം നടന്നിട്ടില്ല. മാഡ്രിഡിലെ ഓട്ടോണോമ സര്‍വകലാശാലയിലെ ക്യാന്‍സര്‍ രോഗ വിദഗ്ദരുമായി സഹകരിച്ചാണ് മോണിക്ക ഹ്യൂഗ്‌സ് ഗവേഷണം നടത്തുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബ്രെയ്ന്‍ ട്യൂമര്‍ പരിഹരിക്കപ്പെട്ടതായി കണ്ടെത്തി. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനകം ഇത് മനുഷ്യരില്‍ വിജയകരമായി പരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ക്യാന്‍സര്‍ബാധിതമായ കോശങ്ങളെ മാത്രം നശിപ്പിക്കുകയും സമീപത്തെ കോശങ്ങള്‍ക്ക് ദോഷം വരുത്താതെയും പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതിയാണ് ഇതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന രാസഘടകം പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ഭേദമാക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കപ്പയുടെ ഔഷധ ഗുണവും ശാസ്ത്രലോകം കണ്ടെത്തിയത്.യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ പ്രൊഫ മോണിക്ക ഗവേഷണം തുടരുകയാണ്.പുതിയ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് പ്രൊഫസറുടെ പ്രതീക്ഷ.

Scroll To Top