Tuesday December 06, 2016
Latest Updates

മുല്ലപ്പെരിയാര്‍ മേഖലയില്‍ സ്വത്ത് വാരിക്കൂട്ടിയ കേരള നേതാക്കളുടെ ഭൂമി വിവരങ്ങള്‍ ജയലളിതാ സര്‍ക്കാര്‍ പുറത്തുവിടുന്നു ?

മുല്ലപ്പെരിയാര്‍ മേഖലയില്‍ സ്വത്ത് വാരിക്കൂട്ടിയ കേരള നേതാക്കളുടെ ഭൂമി വിവരങ്ങള്‍ ജയലളിതാ സര്‍ക്കാര്‍ പുറത്തുവിടുന്നു ?

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഒഴുക്കി കൃഷി നടത്തുന്ന തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിണ്ടുക്കല്‍ ജില്ലകളില്‍ മലയാളികളായ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ഭൂമിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കമാരംഭിച്ചു.

ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും അടിയന്തരമായി കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാന്‍ ഈ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ജയലളിത നിര്‍ദ്ദേശം നല്കി. രാഷ്ട്രീയക്കാര്‍ നേരിട്ടും ബന്ധുക്കളുട പേരിലും ബിനാമി പേരിലും വാങ്ങിയിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിടാനാണ് ആലോചന. റവന്യൂ അധികൃതകര്‍ക്കു പുറമേ പൊലീസ് ഇന്റലിജന്‍സിനോടും വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ജയലളിത.

ഭൂമി വാങ്ങിയിട്ടുള്ളവരില്‍ അധികവും കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ നേതാക്കളാണ്. മിക്കവരും ഭാര്യ, മക്കള്‍, വിശ്വസ്ത ഭൃത്യര്‍ തുടങ്ങിയവരുടെ പേരുകളിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിരുദ്ധ സമരം കേരളത്തില്‍ ശക്തമാകുന്ന വേളയില്‍ അതു തണുപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ കൂടി അറിവോടെയാണ് ഭൂമി പലപ്പോഴും മലയാളി നേതാക്കള്‍ക്ക് നല്കിയിരുന്നത്.

ഇതിനു പിന്നില്‍ മറ്റൊരു ബുദ്ധി കൂടി തമിഴ്‌നാടിനുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം പോകുന്ന വഴികളില്‍ മലയാളി നേതാക്കന്മാര്‍ക്ക് വസ്തുക്കളും തോട്ടങ്ങളുമുണ്ടെങ്കില്‍ ഇവിടെനിന്നുള്ള ജലം തടസ്സം കൂടാതെ തമിഴ്‌നാട്ടില്‍ എത്തേണ്ടത് മലയാളി നേതാക്കളുടെ ആവശ്യം കൂടിയായി മാറും.

Scroll To Top