Friday December 02, 2016
Latest Updates

ജയലളിതയെ പേര് വിളിക്കാന്‍ പാടില്ലെന്ന് തമിഴ്നാട് സ്പീക്കറുടെ റൂളിങ് ,പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ജയലളിതയെ പേര് വിളിക്കാന്‍ പാടില്ലെന്ന് തമിഴ്നാട് സ്പീക്കറുടെ റൂളിങ് ,പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ പേരു വിളിക്കാന്‍ പാടില്ല! സ്പീക്കര്‍ ധനപാലിന്റെതാണ് ഈ ഉത്തരവ്. തമിഴ്നാട് നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ എ.ഡി.എം.കെയുടെ തിരുത്തണി എം.എല്‍.എ നരസിമ്മ മുന്‍ മുഖ്യന്‍ മുത്തുവേല്‍ കരുണാനിധിയെ പേരെടുത്തു വിളിച്ചതാണ് കുഴപ്പത്തിനിടയാക്കിയത്. തങ്ങളുടെ പരമോന്നത നേതാവിനെ പേരുപറഞ്ഞ് ആക്ഷേപിച്ചെന്നായി ഡി.എം.കെ അംഗങ്ങള്‍.

മുഖ്യമന്ത്രി ജയലളിതയെ പേരു വിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നായി പ്രതിപക്ഷം. പേരു വിളിച്ചാല്‍ വിവരമറിയുമെന്ന് ഭരണപക്ഷം പറഞ്ഞു. ഇതോടെ അമ്മ ഭക്തി പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം സ്പീക്കര്‍ ധനപാല്‍ ഉപയോഗപ്പെടുത്തുക കൂടി ചെയ്തതോടെ ആകെ പുകിലായി.

ജയലളിതയെ പേരു വിളിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ റൂളിംഗ് തന്നെ കൊടുത്തു. മാത്രമല്ല, മുന്‍മുഖ്യമന്ത്രിയെ പേരു വിളിക്കുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറയുക കൂടി ചെയ്തതോടെ അപമാനിതരാരായ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.

സ്പീക്കറുടെ നടപടി മര്യാദകേടാണെന്ന് കരുണാനിധിയുടെ മകനും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ പറഞ്ഞു

കടപ്പാട്:ബിനു ജോസ്

Scroll To Top