Sunday December 04, 2016
Latest Updates

താലക്കാരുടെ തമാശകളും കള്ളന്‍മാരും ..അപ്പച്ചേ പിസയിലെ മോഷണ വിശേഷങ്ങള്‍

താലക്കാരുടെ തമാശകളും കള്ളന്‍മാരും ..അപ്പച്ചേ പിസയിലെ മോഷണ വിശേഷങ്ങള്‍

 കൊള്ളക്കാര്‍ വരുന്നത് എന്തൊക്കെ ആയുധങ്ങള്‍ കൊണ്ടാണ്? പഴയ പവനായിയുടെ പെട്ടിയിലെ പട്ടിക ഒന്ന് ഓര്‍ത്തേ… തോക്ക്, അമ്പ്, വില്ല്, മലപ്പുറം കത്തി… 

പക്ഷേ ഡബ്ലിന്‍ താലയിലെ ഓള്‍ഡ് ബൌണ്‍ ഷോപ്പിംഗ് സെന്ററിലെ അപാച്ചേ പിസ്സായുടെ മുന്നിലുള്ള സൈന്‍ ബോഡില്‍ കടയ്ക്കുള്ളില്‍ പുതിയതായി നിരോധിക്കപ്പെട്ടിരിക്കുന്ന ആയുധത്തിന്റെ ചിത്രം കണ്ട് ആരും ചിരിക്കേണ്ട…

കഴിഞ്ഞ ആഴ്ച ഒരു വെളുപ്പാന്‍ കാലത്ത് കടന്നു വന്ന കൊള്ളക്കാര്‍, വിജയകരമായി കൊള്ള ചെയ്യാന്‍ ഉപയോഗിച്ച മടങ്ങിപ്പോയത് ഈ ആയുധമുപയോഗിച്ചാണ് മറ്റൊന്നുമല്ല ഒരു ‘ചെയിന്‍ സോ’ 

ജീവനക്കാരെ വരച്ച വരയില്‍ നിര്‍ത്തി പെട്ടി പൊട്ടിച്ചു ഉള്ള കാശുമെടുത്ത് ഓടിപ്പോയ കൊള്ളക്കാരെ പിന്നീട് ഗാര്‍ഡ അറസ്റ്റു ചെയ്ത് കോടതിയില്‍ എത്തിച്ചു. സിസി ടിവി ചിത്രങ്ങള്‍ പരിശോധിച്ച ഗാര്‍ഡകള്‍ ചിരിച്ചു കാണുമോ,കരഞ്ഞു കാണുമോ എന്നറിയാന്‍ ഇനി വീണ്ടും സിസി ടിവി പരിശോധിക്കേണ്ടി വരും.കാരണം വലിയ നഷ്ട്ടമൊന്നും കട ഉടമകള്‍ക്ക് സംഭവിച്ചിട്ടില്ലത്രേ!

എന്തായാലും സംഭവത്തിന്റെ ‘പാവനസ്മരണയ്ക്കാ’യാണ് ജീവനക്കാരില്‍ ആരോ പുതിയ ചിത്രം കടയ്ക്ക് മുന്നിലെ ബോര്‍ഡില്‍ വരച്ചു ചേര്‍ത്തതാണ് ഇപ്പോള്‍ കൗതുകം ആയിരിക്കുന്നത്.tallaght-chainsaw

Scroll To Top