Tuesday December 06, 2016
Latest Updates

ശിശുദിനാഘോഷത്തിന് താല ഒരുങ്ങി,കുട്ടികളുടെ പരേഡും കലാപരിപാടികളും ഉത്സവഛായ പകരും 

ശിശുദിനാഘോഷത്തിന് താല ഒരുങ്ങി,കുട്ടികളുടെ പരേഡും കലാപരിപാടികളും ഉത്സവഛായ പകരും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിലെ കുട്ടികള്‍ ആകാംക്ഷാ പൂര്‍വ്വം കാത്തിരുന്ന കേരള ഹൗസ് ശിശുദിനാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ശനിയാഴ്ച താല കില്‍മന കമ്യൂണിറ്റി സെന്ററിലാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷം വര്‍ണ്ണാഭമാക്കും. ഗാന്ധിജി,നെഹ്‌റു തുടങ്ങിയ മഹാത്മാക്കളുടെ വേഷത്തില്‍ കുട്ടികള്‍ പരേഡില്‍ അണിനിരക്കും. 

ജേക്കബ് ജോയല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാപ്രതിഭകളായ സപ്ത രാമന്‍ , ദിയ ലിങ്ക്വിന്‍സ്റ്റാര്‍ , ചെസ് ചാമ്പ്യയന്മാരായ ദിവാനോ ജോസ്, ഷാന്റോ സെന്‍ എന്നിവരും വിനോദ് പിള്ളയും ചേര്‍ന്ന് തിരിതെളിക്കും. വിക്ക്‌ലോ, കില്‍ഡയര്‍, ഡബ്ലിന്‍ തുടങ്ങിയ കൗണ്ടികളെ പ്രതിനിധീകരിച്ച് കുട്ടികളും ഡബ്ലിനിലെ ലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് കുട്ടികളും പ്രസംഗിക്കും.കാര്‍ണിവലില്‍ നടന്ന പ്രദര്‍ശന ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെയും ആര്‍ട്‌സ് കോര്‍ണറുകളിലെയും വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തും. 

തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന വിഷയത്തില്‍ സ്വോര്‍ഡ്‌സ് , ‘മലയാളം പഠനത്തിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ ലൂക്കന്‍ ടീമുകളും സ്‌കിറ്റുകള്‍ അവതരിപ്പിക്കും. ബ്രേ ടീമൊരുക്കുന്ന ഹാസ്യ സ്‌കിറ്റമുണ്ടാവും . പിന്നീട് മംഗളാ മ്യൂസിക് അക്കാദമിയൊരുക്കുന്ന ഗാനമേളയും ക്‌ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകളും അരങ്ങേറും. പ്രവാസികളായ മലയാളികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസകാലം ഓര്‍മ്മിക്കുന്നതിനും കുട്ടികള്‍ക്ക് ഇന്ത്യാ ചരിത്രം പരിചയപ്പെടുന്നതിനുമാണ് ശിശുദിനാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു . പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വെള്ള ടോപ്പ് അണിഞ്ഞെത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു 

Scroll To Top