Wednesday December 07, 2016
Latest Updates

ടാലയില്‍ സര്‍ക്കസ് സംഘവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം:നിരവധി പേര്‍ക്ക് പരിക്ക്

ടാലയില്‍ സര്‍ക്കസ് സംഘവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം:നിരവധി പേര്‍ക്ക് പരിക്ക്

ഡബ്ലിന്‍:മൃഗാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംഘടനാ പ്രവര്‍ത്തകരും സര്‍ക്കസ് നടത്തിപ്പുകാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
താലയിലെ ഗ്രീന്‍ഹില്‍സ് റോഡില്‍ താവളമടിച്ചിരിക്കുന്ന ബെല്ലി വൈന്‍ സര്‍ക്കസ് കൂടാരത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഷോ നടത്തുന്നതിനെതിരെ സംഘടിച്ചെത്തിയ പതിനഞ്ചോളം പ്രക്ഷോഭകര്‍ക്കെതിരെ സര്‍ക്കസ് ഉടമകളും കലാകാരന്മാരും ചേര്‍ന്ന് അതിക്രമണം അഴിച്ചു വിടുകയായിരുന്നു.

സര്‍ക്കസ് ഉടമകളില്‍ പെട്ട ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകരെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് അടിച്ചോടിക്കാന്‍ ശ്രമിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി.മൃഗാവകാശ പ്രവര്‍ത്തകര്‍ ചെറുത്തു നിന്നതോടെ ഗാര്‍ഡയും ആംബുലന്‍സുകളും പാഞ്ഞെത്തി.ഗാര്‍ഡ എത്തി ചേര്‍ന്നിട്ടും സംഘര്‍ഷം തുടര്‍ന്നു.
പരിക്കേറ്റവരെ ടാലാ ആശുപത്രിയിലേയ്ക്ക് മാറ്റി.അഞ്ചോളം പേര്‍ക്ക് കാര്യമായ പരിക്കേറ്റതായാണ്‌റിപ്പോര്‍ട്ടുകള്‍.

നോര്‍ത്തേന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് സര്‍ക്കസിന്റെ ഉടമസ്ഥര്‍.ആസ്റ്റ്രിയയിലും ഹോളണ്ടിലും അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള സര്‍ക്കസ് നിരോധിച്ചതിനാല്‍ കൂടുതല്‍ സര്‍ക്കസ് സംഘങ്ങള്‍ അടുത്തിടെയായി അയര്‍ലണ്ടില്‍ എത്തുന്നതായാണ് മൃഗാവകാശ സംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.ആനകള്‍ അടക്കമുള്ള മൃഗങ്ങള്‍ക്ക് ആവശ്യത്തിനു തീറ്റ പോലും കൊടുക്കാതെയാണ് ടാലയിലെ സര്‍ക്കസ് സംഘം പ്രവര്‍ത്തിച്ചിരുന്നതത്രെ.സര്‍ക്കസ് ഗ്രൌണ്ടിന് സമീപത്തെ സ്ഥലങ്ങളില്‍ ആന മേഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് അവര്‍ പറയുന്നു.

y

y

 

Scroll To Top