Monday October 23, 2017
Latest Updates

സീറോ മലബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ന്

സീറോ മലബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ന്

ഡബ്ലിന്‍: സീറോ മലബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും തിരുകര്‍മ്മങ്ങള്‍ക്ക് എറണാകുളം – അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, ചാപ്ലയിന്‍ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. പാറ്റ് മക്കിന്‍ലി (സൈന്റ്‌റ് മാര്‍ക്‌സ് ചര്‍ച്ച് വികാരി), ഫാ. ജിജി പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും .
അലന്‍ ബെര്‍ലി, എല്‍വിന്‍ വര്ഗീസ്, എലയിന്‍ ബെന്നി, ഇവാനാ ബ്ലെസ്സണ്‍, ഇഫാ വര്ഗീസ്, അലീന അലക്‌സ്, നോയല്‍ ജോസഫ്, ഐറിന്‍ മരിയ ആന്റു, ജോപോള്‍ ഷിജോ, തോമസ് റോയി, മാര്‍ക്ക് ജോണ്‍ ബിജു, റോഹന്‍ ജോ ജോസഫ്, ഫെലിക്‌സ് ജോസഫ് എന്നീ പതിമൂന്നു കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. താലാ മാസ്സ് സെന്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. തിരുക്കര്‍മ്മങ്ങളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.

Scroll To Top