Sunday December 11, 2016
Latest Updates

താലയിലെ ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീക്ക് 25,060 യൂറോ നഷ്ടപരിഹാരം

താലയിലെ ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീക്ക് 25,060 യൂറോ നഷ്ടപരിഹാരം

താല:നാലര മിനിറ്റോളം ഷോപ്പിങ് സെന്‍രറിലെ ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീക്ക് 25,060 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്നു കുട്ടികളുടെ അമ്മയായ മേരി ഡിക്കര്‍ക്കാണ് (54) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായത്. സംഭവത്തില്‍ ഇവര്‍ക്ക് മാനസികമായി ഷോക്ക് നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു. ഇതു കാരണം ഇവര്‍ക്ക് ചെറുപ്പത്തിലുണ്ടായിരുന്ന ക്ലോസ്ട്രോഫോബിയ (ഇടുങ്ങിയ സ്ഥലങ്ങളോടുള്ള പേടി) എന്ന മാനസികാവസ്ഥ വീണ്ടും നേരിടേണ്ടിവന്നതായും കോടതി നിരീക്ഷിച്ചു.

2012 ഓഗസ്റ്റ് 31ന് ദി സ്‌ക്വയര്‍ ഷോപ്പിങ് സെന്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇളയ മകനോടൊപ്പം ലിഫ്റ്റില്‍ കയറി താഴേയ്ക്ക് പോകവേ ലിഫ്റ്റ് നിന്നുപോകുകയായിരുന്നു. അലാറം ഉപയോഗിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ബഹളം വച്ചതും ആരും ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിളിക്കുകയും, ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് 999ല്‍ വിളിച്ചപ്പോള്‍ സഹായം ലഭിക്കുകയുമായിരുന്നു.

സംഭവത്തോട് ഷോപ്പിങ് സെന്റര്‍ മാനേജ്മെന്റ് ഉദാസീനത പുലര്‍ത്തുകയും, മേരിയെ വിളിക്കാമെന്ന് പറഞ്ഞതിനു ശേഷം അത് ചെയ്യാതിരിക്കുകയും ചെയ്തു. ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ സൂപ്പര്‍വൈസറാണ് മേരി.

Scroll To Top