Friday December 09, 2016
Latest Updates

താല തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

താല തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

ഡബ്ലിന്‍: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന താല ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് ഡബ്ലിന്‍,റോസ് കോമണ്‍ ഡയല്‍ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്പ്രചാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഊര്‍ജിതമാക്കി.ഒക്‌റ്റോബര്‍ 10 നാണ് ഉപതിരഞ്ഞെടുപ്പ് 

ധനകാര്യ സഹമന്ത്രിയായിരുന്ന ബ്രയന്‍ ഹെയ്‌സ് യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി വെച്ചത് .ഫിനഗേല്‍ പാര്‍ട്ടി പ്രതിനിധീകരിച്ചിരുന്ന ഡബ്ലിന്‍ സൗത്ത് വെസ്റ്റ് ഡയല്‍ സീറ്റിലേയ്ക്കുള്ള ഒഴിവിലേക്ക് സ്ഥാനാര്‍ത്ഥിയായി കെയിറ്റ് കെയിനാണ് മത്സരിക്കുന്നത്.

 ഫിന ഗേലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം മുന്‍ മന്ത്രിയും എം ഇ പി യുമായ ബ്രയന്‍ ഹെയസിനൊപ്പം


ഫിന ഗേലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം മുന്‍ മന്ത്രിയും എം ഇ പി യുമായ ബ്രയന്‍ ഹെയസിനൊപ്പം

ബ്രയാന്‍ ഹെയ്‌സ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനും,എന്ടാ കെന്നി സര്‍ക്കാരിനെ ശക്തിപ്പെടുത്താനുമായി തനിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് കെയിറ്റ് കെയിന്‍ അഭ്യര്‍ഥിച്ചു.മേഖലയില്‍ ശക്തനായ കാതല്‍ കിംഗും ജോണ്‍ ലാഹര്‍ട്ടും വിജയ പ്രതീക്ഷയിലാണ് 

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നിക്കി കൌല്‍സ് മത്സരിക്കും.ആന്റി ഒസ്റ്റെറിറ്റി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പോള്‍ മര്‍ഫിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. സിന്‍ ഫിന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി
കാത്തല്‍ കിങ്ങും, ലേബര്‍ സ്ഥാനാര്‍ത്ഥിയായി പമേല കേറന്‍സും ഫിനാഫാള്‍ സ്ഥാനാര്‍ത്ഥിയായി ജോണ്‍ ലഹാര്‍ട്ടും ജനവിധി തേടുന്നു.

സ്വതന്ത്ര റ്റി ഡിയായിരുന്ന ലൂക്ക് മിംഗ് എം ഇ പി ആയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന റോസ് കോമണീല്‍ പതിവ് പോലെ സ്വതന്ത്രന്മാര്‍ അരങ്ങു തകര്‍ക്കുകയാണ്.ഫിന ഗേലിന്റെ മോറാ ഹോപ്കിന്‍സ്,ലേബറിന്റെ ജോണ്‍ കെല്ലി ,സീന്‍ ഫിനിന്റെ മാര്‍ട്ടിന്‍ കെന്നി എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍,അട്ടിമറി പ്രതീക്ഷയുമായി മൂന്നു സ്വതന്ത്രന്മാരും രംഗത്തുണ്ട് 

Scroll To Top