Thursday July 27, 2017
Latest Updates

ബിന്‍ ലാദന്റെ സംഘത്തില്‍ ഉണ്ടായിരുന്ന ഭീകരന് ഐറിഷ് പൗരത്വം ലഭിച്ചു,ജയില്‍ മോചിതനായി അയര്‍ലണ്ടിലേക്ക് വന്നേക്കും

ബിന്‍ ലാദന്റെ സംഘത്തില്‍ ഉണ്ടായിരുന്ന ഭീകരന് ഐറിഷ് പൗരത്വം ലഭിച്ചു,ജയില്‍ മോചിതനായി അയര്‍ലണ്ടിലേക്ക് വന്നേക്കും

ഡബ്ലിന്‍ :മുന്‍ താലിബാന്‍ പോരാളി അമേരിക്കല്‍ ജയില്‍ വിട്ട ശേഷം അയര്‍ലണ്ടിലേക്ക് കടന്നക്കേുമെന്ന് റിപോര്‍ട്.’അമേരിക്കന്‍ താലിബാന്‍’ എന്നറിയപ്പെടുന്ന ജോണ്‍ വാക്കര്‍ ലിന്ധിനെ 2001ലാണ് കുണ്ടൂസിനടുത്തു നിന്ന് താലിബാന്‍ ഭീകരരെ സഹായിച്ചതിനും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനുമായി അറസ്റ്റുചെയ്തത്.ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ 2013ലാണ് ഇയാള്‍ക്ക് അയര്‍ലണ്ട് പൗരത്വം ലഭിച്ചത്. അതിനാല്‍ ജയില്‍ വിമുക്തനായാല്‍ അയര്‍ലണ്ടിനെത്താനാണ് സാധ്യതയെന്നാണ് കരുതുന്നത്.2019ല്‍ ഇയാള്‍ ശിക്ഷാ വിമുക്തനാവും.

36 വയസ്സുകാരനായ ഇയാള്‍ കാലിഫോര്‍ണിയയിലാണ് ജനിച്ചത്. ഡോണേഗലില്‍ 1929ല്‍ ജനിച്ച ഇയാളുടെ മുത്തശ്ശി കാതലീന്‍ മാഗുയീര്‍ മുഖേനയാണ് ഇയാള്‍ക്ക് ഐറീഷ് പൗരത്വം ലഭിച്ചത്.ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലില്‍ക്കഴിയുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന കേജ് എന്ന സംഘടനയാണ് ഭീകരവാദി അയര്‍ലണ്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി സൂചന നല്‍കിയത്.

അയര്‍ലണ്ട് എന്ത് സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.ഇവിടെ പൗരത്വം രജിസ്റ്റര്‍ ചെയ്ത ഒരാള്‍ സ്വാഭാവികമായും ഐറീഷ് പൗരനാണ്. അത് തെളിയിക്കാന്‍ മറ്റു പ്രമാണികരേഖകളോ ഫീസോ ആവശ്യമില്ലെന്നാണ് നിയമം.
അതേസമയം, ജയിലില്‍ കഴിയുമ്പോഴും ഇയാള്‍ ഭീകരതയുടെ സാഹിത്യങ്ങളുടെ തര്‍ജമ ജോലികളായിരുന്നു ചെയ്തിരുന്നതെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലായിരുന്നപ്പോള്‍ ഒസാമ ബിന്‍ലാദനെ കണ്ടിട്ടുണ്ടെന്നും ഇയാളുടെ പ്രവര്‍ത്തനങ്ങളെ ലാദന്‍ പ്രശംസിച്ചെന്നും റിപോര്‍ടുണ്ട്. ഇയാള്‍ മറ്റ് തീവ്രവാദസംഘങ്ങളെ സഹായിക്കുന്നുണ്ട്.

കത്തോലിക്കനായി പിറന്ന ഇയാള്‍ സുന്നി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.16 വയസ്സുള്ളപ്പോള്‍ ഇയാള്‍ അറബി പഠിക്കുന്നതിന് യമനിലേക്ക് പോയി. ഇതിനിടെ കാശ്മീരിലുമെത്തിയിരുന്നു.ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നുകണ്ടാല്‍ വേണമെങ്കില്‍ അയര്‍ലണ്ടിന് ഇയാളുടെ പാസ്പോര്‍ട് റദ്ദാക്കാം. ഇതിനു അയര്‍ലണ്ട് തയ്യാറാകുമോയെന്ന് വ്യക്തതയില്ല. ഇതിനിടെ മകന്റെ പേരില്‍ അഭിമാനം കൊള്ളുന്നതായി വന്ന ഒരു അഭിമുഖത്തിന്റെ പേരില്‍ ഇയാളുടെ പിതാവിനോട് നീതിവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

Scroll To Top