Wednesday December 07, 2016
Latest Updates

താജ് ഗ്രൂപ്പ് ദുബായിയില്‍ ഹോട്ടല്‍ തുറന്നു

താജ് ഗ്രൂപ്പ് ദുബായിയില്‍ ഹോട്ടല്‍ തുറന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ ആഢംബര ഹോട്ടലുടമകളായ താജ് ഗ്രൂപ്പ് ദുബായിലും ഹോട്ടല്‍ തുറന്നു. ബുര്‍ജ് ഖലീഫയ്ക്കടുത്ത് 296 റൂമുകളുള്ള അത്യാഢംബര ഹോട്ടലാണ് താജ് ഗ്രൂപ്പ് തുറന്നത്.

ക്ലബ് റൂമുകള്‍, 16 ജൂനിയര്‍ സ്യൂട്ടുകള്‍, ബുര്‍ജ് ഖലീഫയുടെയും ദുബായ് മാളിന്റെയും പനോരമിക് വ്യൂ സാധ്യമാകുന്ന തരത്തിലുള്ള 15 ലക്ഷുറി സ്യൂട്ടകള്‍ തുടങ്ങിയ സൗകര്യങ്ഹളോട് കൂടിയ ഹോട്ടലാണ് ദുബായില്‍ തുറന്നത്. അത്യാര്‍ഭാടമായ മഹാരാജ സ്യൂട്ടും 35ാം നില മൊത്തം ഉള്‍കൊള്ളുന്ന പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുമാണ് മറ്റു പ്രത്യേകതകള്‍.

1901ല്‍ സ്ഥാപിതമായ താജ് ഗ്രൂപ്പിന്റെ 128ാമത്തെ ഹോട്ടല്‍ സമുച്ചയമാണിത്. ഇന്ത്യയില്‍ മാത്രം 64 ഇടങ്ങളിലും നാല് വന്‍കരകളിലായി 15 വിദേശ രാജ്യങ്ങളിലുമാണ് താജ് ഗ്രൂപ്പിന് ഹോട്ടലുകളുള്ളത്. മാലെദ്വീപ്, മലേഷ്യ, ബ്രിട്ടണ്‍, അമേരിക്ക, ഭൂട്ടാന്‍, ശ്രീലങ്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലും താജ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാഷ നഷ്ടമുണ്ടായതും താജ് ഹോട്ടലിനായിരുന്നു.

Scroll To Top