Monday December 05, 2016
Latest Updates

ടാഗോറിന്റെ സ്മരണയില്‍ സ്ലൈഗോ,പ്രതിമ അനാച്ഛാദന ചടങ്ങ് സാംസ്‌കാരികോത്സവമായി 

ടാഗോറിന്റെ സ്മരണയില്‍ സ്ലൈഗോ,പ്രതിമ അനാച്ഛാദന ചടങ്ങ് സാംസ്‌കാരികോത്സവമായി 

സ്ലൈഗോ:ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൗഹാര്‍ദം ഉത്തരോത്തരം ഊട്ടിയുറപ്പിക്കാനുള്ള ഉറച്ച പ്രഖ്യാപനത്തോടെ മഹാകവി രബീന്ദ്രനാഥ ടാഗോറിന് സ്ലൈഗോയില്‍ അനശ്വരസ്മാരകമുയര്‍ന്നു.വൈന്‍ സ്ട്രീറ്റില്‍ പഴയ പോളെക്‌സ്ഫിന്‍ ബില്‍ഡിങ്ങിന് അഭിമുഖമായി സ്ഥാപിച്ച ടാഗോറിന്റെ പ്രതിമ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഡോ: വി.കെ സിംഗും,സ്ലൈഗോ കൌണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റോസലീന്‍ ഓ ഗ്രേഡിയും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്,ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്,ഡപ്യൂട്ടി ജോണ്‍ പെറി തുടങ്ങി ഇന്ത്യന്‍ സമൂഹത്തിലെയും അയര്‍ലണ്ടിലെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് 8 മണി മുതല്‍ സ്ലൈഗോ സിറ്റി ഹാളില്‍ വിദേശകാര്യമന്ത്രി ജനറല്‍ വി കെ സിംഗിനും,ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനും സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷനും സ്ലൈഗോ കൌണ്ടി കൌണ്‍സിലും ചേര്‍ന്നൊരുക്കുന്ന പൗരസ്വീകരണം പ്രൌഡ ഗംഭീരമായി.തോമസ് മാത്യു മൂഞ്ഞേലി,ഡോ.സതീഷ് കുട്ടി.ബാബു ജോസ് ആലൂക്കാരന്‍.ബോബി തോമസ് തെക്കേക്കര,ജോണ്‍ സണ്ണി,സുലോചന  ഭൈരവ്എന്നിവര്‍ സിറ്റി ഹാളില്‍ നടന്ന പൗരസ്വീകരണത്തിന് എത്തിയ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു 

ഇതോടനുബന്ധിച്ച് ടാഗോറിന്റെ ജീവതവുമായി ബന്ധപ്പെടുത്തിയ വിവിധ സാംസ്‌കാരിക പരിപാടികള്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.tago slatago2tago amb2tag 6tago ama2tag 5tag 7tag 9tag 10

Scroll To Top