Wednesday December 07, 2016
Latest Updates

സ്ലൈഗോ ഒരുങ്ങി,ഇന്ത്യാ-ഐറിഷ് സാംസ്‌കാരികസഹകരണത്തിന്റെ പ്രതീകമായി രബീന്ദ്ര നാഥ ടാഗോറിന് ജൂണ്‍ 23 ന് സ്മാരകം ഉയരും

സ്ലൈഗോ ഒരുങ്ങി,ഇന്ത്യാ-ഐറിഷ് സാംസ്‌കാരികസഹകരണത്തിന്റെ പ്രതീകമായി രബീന്ദ്ര നാഥ ടാഗോറിന് ജൂണ്‍ 23 ന് സ്മാരകം ഉയരും

സ്ലൈഗോ :ആധുനീക ഇന്ത്യയുടെ സംസ്‌കാരിക അംബാസിഡര്‍ എന്നറിയപ്പെടുന്ന രബീന്ദ്രനാഥ ടാഗോറിന് സ്ലൈഗോ നഗരത്തില്‍ ജൂണ്‍ 23 ന് സ്മാരകം ഉയരുന്നു. ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക പൊരുത്തത്തിന്റെ ഈ ആഘോഷം മഹോത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹം.
വിഖ്യാത കവികളും നോബേല്‍ സമ്മാന ജേതാക്കളുമായ രവീന്ദ്രനാനാഥ് ടാഗോറും വില്ല്യം ബട്ട്‌ലര്‍ യീറ്റ്‌സും തമ്മിലുള്ള സൗഹൃദത്തിന്റെയും,പരസ്പര ബഹുമാനത്തിന്റെയും സ്മാരകം സ്ലൈഗോയില്‍ ജൂണ്‍ 23ന് വൈകീട്ട് 6.30നാണ് അനാച്ഛാദനം ചെയ്യപ്പെടുന്നത്.ഡെപ്യൂട്ടി ജോണ്‍ പെറിയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.ജൂണ്‍ 13 നാണ് ടാഗോറിന്റെ ജന്മദിനം.ഇതോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ സ്ലൈഗോയില്‍ ആരംഭിച്ചുകഴിഞ്ഞു.ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗിന്റെ സന്ദര്‍ശനം കൂടി കണക്കിലെടുത്താണ് ചടങ്ങ് ജൂണ്‍ 23 ലേയ്ക്ക് മാറ്റിയത് 
ടാഗോറിന്റെ അര്‍ദ്ധകായ പ്രതിമയുടെ രൂപത്തിലുള്ള സ്മാരകം ഇന്ത്യന്‍ ജനതയുടെ സമ്മാനമായി അയര്‍ലണ്ടുകാര്‍ക്ക് നല്‍കപ്പെട്ടതാണ്. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധികാലാല്‍ ലോകേഷില്‍ നിന്നും ഉപഹാരം സ്വീകരിച്ച ഡെപ്യൂട്ടി ജോണ്‍ പെറി കഹാകവി യീറ്റ്‌സിന്റെ നൂറ്റംമ്പതാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇരു മഹാകവികളുടേയും സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായി പ്രതിമ സ്ലൈഗോയില്‍ സ്ഥാപിക്കാന്‍ സ്ലൈഗോ കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടുകയായിരുന്നു.
തുടര്‍ന്ന് പ്രതിമ സ്ലൈഗോയിലെ വൈന്‍ സ്ട്രീറ്റില്‍ പഴയ പോളെക്‌സ്ഫിന്‍ ബില്‍ഡിങ്ങിന് അഭിമുഖമായി ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത അടിത്തറയില്‍ സ്ഥാപിക്കുവാന്‍ തീരുമാനമായി. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഡോ: വി.കെ സിംഗ്, ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നിവര്‍ സംയുക്തമായാണ് സ്മാരകം അനാച്ഛാദനം ചെയ്യുക. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധികലാല്‍ ലോകേഷ് ചടങ്ങില്‍ സന്നിഹിതയാവും.




Scroll To Top