Sunday December 11, 2016
Latest Updates

മഹാകവി ടാഗോറിന്റെ ജന്മദിനാഘോഷം ഞായറാഴ്ച്ച സ്ലൈഗോയില്‍

മഹാകവി ടാഗോറിന്റെ ജന്മദിനാഘോഷം ഞായറാഴ്ച്ച സ്ലൈഗോയില്‍

സ്ലൈഗോ:നോബല്‍ സമ്മാന ജേതാവ് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജനമദിനാഘോഷം നാളെ(ഞായര്‍) സ്ലൈഗോയില്‍ നടത്തപ്പെടുമെന്ന് ഇന്ത്യന്‍ അസോസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ പി ആര്‍ ഓ ബെബില്‍ ബേബി പഞ്ഞിക്കാട്ടില്‍ അറിയിച്ചു.

നാളെ(ഞായര്‍)രാവിലെ 10 മണിക്ക് വൈന്‍ സ്ട്രീറ്റിലുള്ള മഹാകവി ടാഗോറിന്റെ പ്രതിമയ്ക്ക് സമീപമാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഇന്ത്യാ സര്‍ക്കാരും ഐറിഷ് സര്‍ക്കാരും സംയുക്തമായി മുന്‍കൈയ്യെടുത്തു അയര്‍ലണ്ടില്‍ സ്ഥാപിച്ച രണ്ടു പ്രതിമകളില്‍ ഒന്നാണ് സ്ലൈഗോയിലേത്.

ടി ഡിമാരായ ടോണി മക്ലോക്‌ളിന്‍,സൂസന്‍ ഓ കീഫ്,കൌണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റോസലീന്‍ ഓ ഗ്രാഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ചടങ്ങില്‍ പങ്കെടുക്കുവാനായി ക്ഷണിക്കുന്നുവെന്ന് ഇന്ത്യന്‍ അസോസോസിയേഷന്‍ ഓഫ് സ്ലൈഗോ ഭാരവാഹികള്‍ അറിയിച്ചു.tagog

Scroll To Top