Sunday December 04, 2016
Latest Updates

കില്‍ക്കനിയിലെ മലയാളി പ്രതിഭകള്‍ക്ക് തായ്‌ക്കൊണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ്

കില്‍ക്കനിയിലെ മലയാളി പ്രതിഭകള്‍ക്ക് തായ്‌ക്കൊണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ്

ഫോട്ടോ :ബ്രെവിന്‍ ബെന്നി,കെവിന്‍ ,ലിയാന സെബാസ്റ്റ്യന്‍ ,ഷാന്‍ലി സെബാസ്റ്റ്യന്‍ 

കില്‍ക്കനി:മലയാളത്തിന്റെ പ്രതിഭകള്‍ക്ക് അയര്‍ലണ്ടിലും അംഗീകാരം.തായ്‌ക്കൊണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി അയര്‍ലണ്ടിലെ മലയാളി കള്‍ക്ക് അഭിമാനമാവുകയാണ് കില്‍ക്കനിയില്‍ നിന്നുമുള്ള കൗമാരക്കാരുടെ സംഘം.

ഈരാറ്റ്‌പേട്ട ചെമ്മലമറ്റം കുന്നത്ത് പൊതിയില്‍  ബെന്നി ജോര്‍ജിന്റെയും സെലിന്‍ ബെന്നിയുടേയും മക്കളായ ബ്രെവിന്‍ ബെന്നിയും കെവിന്‍ ബെന്നിയും, പാലാ ,മുത്തോലി സ്വദേശികളായ സെബാസ്റ്റ്യന്‍ കൊല്ലിത്താഴെയുടെയും ലാലി സെബാസ്റ്റ്യന്റേയും മക്കളായ ഷാന്‍ലി സെബാസ്റ്റ്യനും,സഹോദരി ലിയാന സെബാസ്റ്റ്യനുമാണ് അയര്‍ലണ്ടിലെ തായ്‌ക്കൊണ്ട ബ്ലാക്ക് ബെല്‍റ്റിന് അര്‍ഹത നേടിയത്.

ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിക്കാനുള്ള മാനസികമായ കരുത്ത് നേടാന്‍ പ്രാപ്തരാവുകയാണ് ആയോധനകല അഭ്യാസത്തിലൂടെ ശ്രമിക്കുന്നതെന്നും കില്‍ക്കനിയിലെ തായ്‌ക്കൊണ്ട ബ്ലാക്ക് ബെല്‍റ്റ് സംഘം പറയുന്നു.

കൊറിയന്‍ മാര്‍ഷല്‍ ആര്‍ട്‌സായ തായ്‌ക്കൊണ്ടയില്‍ പരിശീലനം നേടുന്നവര്‍ക്കൊക്കെ മാതൃകയാവുകയാണ് കില്‍ക്കനിയിലെ ഈ നാല്‍വര്‍ സംഘം .കില്‍ക്കനിയിലെ നിരവധി കുരുന്നുകള്‍ ഇവരുടെ പ്രചോദനത്തില്‍ തായ്‌ക്കൊണ്ടയില്‍  പരിശീലനം നേടിവരുന്നുണ്ട്.

toya2

toya

Scroll To Top