Thursday December 08, 2016
Latest Updates

ടാബ്ലെറ്റ് ഉപയോഗം ആരോഗ്യത്തിന് ഹാനികരം

ടാബ്ലെറ്റ് ഉപയോഗം ആരോഗ്യത്തിന് ഹാനികരം

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന്റെ നിരവധി ദൂഷ്യഫലങ്ങള്‍ എത്രയോ തവണ ചര്‍ച്ച ചെയ്തു കഴിഞ്ഞു. കണ്ണ്, കഴുത്ത് തുടങ്ങി മനുഷ്യന്റെ വിവിധ അവയവങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ആധുനിക കാലത്ത് കംപ്യൂട്ടറുകളെ മാറ്റി നിര്‍ത്താനുമാകില്ല. ഇതിനൊരു പരിധിവരെ പരിഹാരമെന്ന രീതിയിലാണ് ടാബ്ലെറ്റുകളും ലാപ്‌ടോപുകളും പുറത്തിറങ്ങിയത്.

എന്നാല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് ഇവയുടെ ഉപയോഗമെന്നു പുതിയ പഠനങ്ങള്‍ പറയുന്നു. കപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മൂന്നു മടങ്ങ് പ്രശ്‌നങ്ങളാണ് ടാബ്ലെറ്റുകള്‍ മനുഷ്യശരീരത്തിന് ഉണ്ടാക്കുന്നത്. കഴുത്തിലെ മസിലുകളെയാണ് ടാബുകളെ ഉപയോഗം കൂടുതലും ബാധിക്കുന്നതെന്നും പഠനം. പുറം വേദയ്ക്കുള്ള പ്രധാന കാരണമാണ് ചെറിയ കംപ്യൂട്ടറുകളുടെ ഉപയോഗം. തല കൂടുതല്‍ താഴ്ത്തുകയും വളയ്ക്കുകയും വേണം ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍.

സാധാരണ കംപ്യൂട്ടറുകള്‍ മനുഷ്യന്റെ മുഖത്തിനു സമാന്തരമായാണ് നില്‍ക്കുക. എന്നാല്‍ ടാബുകള്‍ പലപ്പോഴും നമ്മുടെ കൈയിലായിരിക്കും. സൂക്ഷ്മായി നോക്കുകയും വേണം ഇവയിലേക്ക്. കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ലോകത്ത് ടാബ്ലെറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയങ്ങളില്‍ സജീവമാകാനാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. യുവാക്കളാണ് ടാബുകളുടെ ആരാധകര്‍.

18 വയസില്‍ താഴെയുള്ളവരില്‍ 45 ശതമാനം പേര്‍ക്കും അമെരിക്കയില്‍ സ്വന്തമായി ടാബ്ലെറ്റുകള്‍ ഉണ്ട്. ചെറുപ്പത്തിലേ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ അടിമകളാവാന്‍ ഇതു കാരണമാകുന്നു. എര്‍ഗോണമിക്‌സ് എന്ന ജേണലിലാണ് പുതിയ പഠന വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ 33 വിദ്യാര്‍ഥികളിലും ജീവനക്കാരിലുമാണ് പഠനം നടത്തിയത്. ടാബ്ലെറ്റില്‍ വായിക്കുന്നതും ടൈപ് ചെയ്യുന്നതും അടക്കം വിവിധ വശങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തി. കപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിക്കവാറും ഒരേ തലത്തിലായിരിക്കും തലയുടേയും കഴുത്തിന്റേയും അവസ്ഥ. എന്നാല്‍ ടാബ്ലെറ്റ് കൈയില്‍ പിടിച്ച് ഉപയോഗിക്കുമ്പോള്‍ ഇവയുടെ പലതവണയായി മാറുന്നു. പൂജ്യം മുതല്‍ 60 ഡിഗ്രി വരെ തലയും കഴുത്തും ടാബ്ലെറ്റ് ഉപയോഗിക്കുമ്പോള്‍ താഴുന്നു. ഇതാണ് പ്രശ്‌നമായി മാറുന്നതെന്നും പഠനം പറയുന്നു.

 

Scroll To Top