Saturday December 10, 2016
Latest Updates

മുന്‍ ഭാര്യയെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം; ടി സിദ്ധിഖ് രാജി വച്ചു

മുന്‍ ഭാര്യയെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം; ടി സിദ്ധിഖ് രാജി വച്ചു

മുന്‍ ഭാര്യയെ പൊതുസ്ഥലത്ത് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ അഡ്വ ടി സിദ്ധിഖ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവച്ചു. സത്യം തെളിയുന്നതു വരെ ഭാരവാഹിത്വത്തില്‍ നിന്നും മാറിനില്‍ക്കുന്നുവെന്നാണ് സിദ്ധിഖ് അറിയിച്ചിരിക്കുന്നത്. നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയാണ് സിദ്ധിഖ്.

കാന്‍സര്‍ രോഗത്തിന് ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടു കുട്ടികളുമായി എത്തിയ തന്നെ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ധിക്കുകയുമായിരുന്നെന്നാണ് മുന്‍ ഭാര്യ നസീമയുടെ പരാതി. എന്നാല്‍ അരോപണം കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് ആരോപണത്തിനു പിന്നിലെന്നും സിദ്ധിഖ് ഇന്നലെ ആരോപിച്ചിരുന്നു.

മുന്‍ ഭര്യയെ താന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ എം. ഐ ഷാനവാസ് എം.പിയും, കെ ജയചന്ദ്രനും ചേര്‍ന്ന് ശ്രമിക്കുന്നുവെന്നായിരുന്നു സിദ്ധിഖിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് സിദ്ധിഖ് ആരോപണം ഉന്നയിച്ചിരുന്നത്.

സത്യം വെളിപ്പെടുന്നതു വരെ ഭാരവാഹിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്നു പറഞ്ഞ് കെ പി സി സി പ്രസിഡണ്ട് വി.എം സുധീരനു നല്‍കിയ രാജിക്കത്ത് അദ്ദേഹം സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇന്നുച്ചയ്ക്ക് 12.30ന് കോഴിക്കോട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് സിദ്ധിഖ് അറിയിച്ചു.

Scroll To Top