Thursday December 08, 2016
Latest Updates

ഐറിഷ് പൗരന്‍ സൈറസ് മിസ്ട്രിയെ, ടാറ്റായുടെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കി,കടം കയറ്റി ടാറ്റയെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്ന് ആരോപണം

ഐറിഷ് പൗരന്‍ സൈറസ് മിസ്ട്രിയെ, ടാറ്റായുടെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കി,കടം കയറ്റി ടാറ്റയെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്ന് ആരോപണം

മുംബയ് : ബിസിനസ് ലോകത്തിന് കൗതുകം പകര്‍ന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സൈറസ് പല്ലന്‍ജി മിസ്ട്രിയെ ഒഴിവാക്കി. നാലു സത്തേയ്ക്ക് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കും.
ഉപ്പു മുതല്‍ സോഫ്റ്റ് വേര്‍ വരെയുള്ള 100 ബില്യണ്‍ ഡോളര്‍ സാമ്രാജ്യത്തിന്റെ അമരക്കാരനായിട്ടാണ് 2012 ഡിസംബര്‍ 28നാണ് ടാറ്റാ ഗ്രൂപ്പിന്റെ അധിപനായി ഐറിഷ് പൗരനായ മിസ്ട്രി ചുമതലയേറ്റത്.
ടാറ്റ സാമ്രാജ്യത്തിന്റെ മൊത്തം വിറ്റുവരവ് ഇടിഞ്ഞതാണ് മിസ്ട്രിയുടെ കസേര തെറിക്കാന്‍ കാരണം. ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മിസ്ട്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ പാനലിനെ നിയോഗിച്ചിട്ടുണ്ട്. പുതിയ ചെയര്‍മാന്‍ വരുന്നതു വരെയാണ് രത്തന്‍ ടാറ്റയ്ക്കു ചുമതല. രത്തന്‍ ടാറ്റ മാറിയ ഒഴിവിലാണ് മിസ്ട്രി ചെയര്‍മാനായി വന്നത്.

മുന്‍വര്‍ഷം 108 ബില്യണ്‍ ഡോളറായിരുന്ന ടാറ്റയുടെ ബിസിനസ് 2015-2016 കാലത്ത് 103 ബില്യണ്‍ ഡോളറായി കുറഞ്ഞു.മുന്‍ വര്‍ഷം 23.4 ബില്യണ്‍ ഡോളറായിരുന്ന മൊത്തം കടം 2016 മാര്‍ച്ചില്‍ 24.5 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. ഇതാണ് കസേര തെറിക്കാന്‍ പ്രധാന കാരണമായത്.

Scroll To Top