Wednesday January 17, 2018
Latest Updates

ലിംറിക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അല്മായ നേതൃത്വം

ലിംറിക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അല്മായ നേതൃത്വം

ലീംറിക്ക് :2016 വര്‍ഷത്തില്‍ സീറോ മലബാര്‍ സഭ ലിംറിക്കിന് നേതൃത്വം കൊടുക്കുവാനുള്ള കൈക്കാരന്മാരായി കണ്ണാടന്‍ മാത്തപ്പന്‍ പോമിയെയും,ജോസഫ് റോബിന്‍ കൊച്ചുപൈങ്ങോട്ടിനേയും സഭാ പ്രതിനിധി യോഗം ചുമതലപ്പെടുത്തി. ലിംറിക്ക് സെന്റ്. പോള്‍ ദേവാലയത്തില്‍ വച്ച് കഴിഞ്ഞ ദിവസം വി. കുര്‍ബാന മദ്ധ്യേ നടന്ന ചടങ്ങില്‍ ആദ്യത്തെ ആറു മാസത്തേക്കുള്ള നടത്തു കൈക്കാരനായി, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സിസ് നീലങ്കാവിലിന് മുന്പാകെ,വി. ഗ്രന്ഥം സാക്ഷിയാക്കി,സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കണ്ണാടന്‍ മാത്തപ്പന്‍ പോമി ചുമതലയേറ്റു.
വാര്‍ത്ത:ജോമോന്‍ ജോസഫ്(ലീംറിക്ക് സീറോമലബാര്‍ സഭാ പി ആര്‍ ഓ )

Scroll To Top