Monday January 23, 2017
Latest Updates

ഡബ്ലിനില്‍ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് തുടക്കമായി 

ഡബ്ലിനില്‍ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് തുടക്കമായി 

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന്റെയും,ക്രിസ്റ്റീന്‍ ധ്യാനത്തിന്റെയും ഉദ്ഘാടനം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.

ഇന്നത്തെ (ഞായര്‍)ധ്യാന ശുശ്രൂഷകള്‍ രാവിലെ 9. ന് ജപമാലയോടെ ആരംഭിക്കും.രാവിലെ 10 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നായിരിക്കും മറ്റു ശുശ്രൂഷകള്‍. 

കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ 10 അംഗ ടീമുമാണ് നേതൃത്വം നല്കുന്നത്.എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റില്‍ പേസ് ദേവാലയത്തിലാണ് നടത്തപെടുക. 

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറു കണക്കിന് പേര്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്.നാളെ ധ്യാനം സമാപിക്കും.

Scroll To Top