Friday July 21, 2017
Latest Updates

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനത്തിന് ഭക്തിസാന്ദ്രമായ സമാപനം

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനത്തിന് ഭക്തിസാന്ദ്രമായ സമാപനം

ലിമെറിക്ക് :സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ തീയതികളില്‍ ലിമെറിക്ക് , സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് ഭക്തിസാന്ദ്രമായി നടന്നു.ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലില്‍ VC (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ) നേതൃത്വം നല്‍കി.
ഒന്‍പതാം തിയതി (ഓശാന ഞായറാഴ്ച ) രാവിലെ 9 നു ആരംഭിച്ച ധ്യാനം ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ ഉച്ചകഴിഞ്ഞു സമാപിച്ചു.

ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.ആന്റണി പറങ്കിമാലില്‍ VC,സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം

പെസഹാവ്യാഴം: 3 PM
ദുഃഖവെള്ളി : 9 AM
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍:
ഏപ്രില്‍ 15 ശനിയാഴ്ച 11 PM

വാര്‍ത്ത : റോബിന്‍ജോസഫ് (പി ആര്‍ ഓ സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക്)

Scroll To Top