Monday December 05, 2016
Latest Updates

ബൂമൌണ്ടില്‍ സീറോമലബാര്‍ കൂട്ടായ്മയില്‍ തിരുകുടുംബത്തിന്റെയും,പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍

ബൂമൌണ്ടില്‍ സീറോമലബാര്‍ കൂട്ടായ്മയില്‍ തിരുകുടുംബത്തിന്റെയും,പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍

 ഡബ്ലിന്‍ :ബൂമൗണ്ട് ഹോളി ഫാമിലി സീറോമലബാര്‍ കൂട്ടായ്മയില്‍ തിരുകുടുംബത്തിന്റെയും,പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ മെയ് 24 ഞായറാഴ്ച ബൂമൗണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.
ഉച്ചക്ക് 3:30 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ,മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.ഫാ. ആന്റണി നല്ലൂകുന്നേല്‍ തിരുനാള്‍ സന്ദേശം നല്കും.ഫാ. മാര്‍ട്ടിന്‍ പറോക്കാരന്‍ ലദീഞ്ഞ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും.
വൈകിട്ട് 5:30ന് സെന്റ് ഫിയാക്ര സ്‌കൂള്‍ ഹാളില്‍ പൊതുസമ്മേളനവും ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.ഏവരെയും തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top