Sunday December 11, 2016
Latest Updates

ആഹ്‌ളാദച്ചിറകില്‍ ആനന്ദത്തിന്റെ ഒത്തുചേരല്‍ ‘കുടുംബസംഗമം2016’ ജൂണ്‍ 25 ശനിയാഴ്ച

ആഹ്‌ളാദച്ചിറകില്‍ ആനന്ദത്തിന്റെ ഒത്തുചേരല്‍ ‘കുടുംബസംഗമം2016’ ജൂണ്‍ 25 ശനിയാഴ്ച

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.
ജൂണ് 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.ഒന്‍പത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

വിനോദപരമായ വിവിധയിനം കലാകായിക മത്സരങ്ങള്‍ , ബൗന്‍സിങ്ങ് കാസില്‍, SMC യൂത്ത് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ഗെയിമുകള്‍,പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള,നാവിലൂറും നാടന്‍ രുചിയുമായി മിതമായനിരക്കില്‍ ഭക്ഷണശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ ജോസഫ് (കോ ഓര്‍ഡിനേറ്റര്‍ 0879865040 ),സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (0863151380) ജോബി ജോണ്(0863725536)ജോമോന്‍ ജേക്കബ്(0863862369) എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)kud

Scroll To Top