Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം:മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത് എന്നിവര്‍ ട്രസ്റ്റിമാരായി ചുമതലയേറ്റു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം:മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത് എന്നിവര്‍ ട്രസ്റ്റിമാരായി ചുമതലയേറ്റു

ഫോട്ടോ :സീറോ മലബാര്‍ സഭാ മുന്‍ ട്രസ്റ്റി സാവിയോ മൈക്കിളില്‍ നിന്നും പുതിയ ട്രസ്റ്റി സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (ഇടതു നിന്നും രണ്ടാമത്)ചുമതലയേറ്റെടുക്കുന്നു.ജോര്‍ജ് ആന്റണി പള്ളിക്കുന്നത്ത്  , ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. ജോസ് ഭരണികുളങ്ങര എന്നിവര്‍ സമീപം 

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ നേതൃത്വം ചുമതലയേറ്റു.പുതിയ ട്രസ്റ്റിമാരായി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (ട്രസ്റ്റി സെക്രട്ടറി )ജോര്‍ജ് ആന്റണി പള്ളിക്കുന്നേല്‍ (ഫിസ്ബറോ)എന്നിവരെ കഴിഞ്ഞ ദിവസം ചേര്‍ന്ന സഭാസമിതി യോഗം തിരഞ്ഞെടുത്തു.കിസ്സാന്‍ തോമസ് (ബ്രേ) പി.ആര്‍.ഒ ആയിരിക്കും.ബിനു ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍) യൂത്ത് കോര്‍ഡിനേറ്ററായും ബിനു ജോസ് (താല) മതാധ്യാപക കോര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുക്കപെട്ടു. 

ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍, മാര്‍ട്ടിന്‍ സ്‌കറിയ, ജോര്‍ജ് ആന്റണി, ജോബി ജോണ്‍, ശ്രീമതി.ജെറി ജോയ് എന്നിവര്‍ ഉള്‍പെടുന്ന എക്‌സിക്യുട്ടിവ് കൌണ്‍സിലും രൂപികരിച്ചു.

പാരീഷ് കൌണ്‍സിലിലേയ്ക്ക് വിവിധ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രതിനിധികള്‍: 
അഗസ്റ്റ്യന്‍ കുരുവിള ( ബൂമോണ്ട് )സുരേഷ് സെബാസ്റ്റ്യന്‍,സിന്ധു ബാബു (ഇഞ്ചിക്കോര്‍)തോമസ് ജോസഫ് ,ടോമിച്ചന്‍ ആന്റണി (ലൂക്കന്‍)ജോമോന്‍ ജേക്കബ്,ബിനു കെ പി, (ഫിസ്ബറോ)ജോസഫ് വര്‍ഗീസ്,ജിജു ജോസഫ്,ജോസ് പള്ളിപ്പാട്ട് (സെന്റ് വിന്‍സന്റ്‌സ്)ജോസ് വെട്ടിക്ക,ജോയിച്ചന്‍ ഒഴുകയില്‍,ബിനു ജോസ് (താല)റെജി വര്‍ഗീസ് (സ്വോര്‍ഡ്‌സ് )

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിവിധ മാസ്സ് സെന്ററുകളിലും, സഭായോഗത്തിലും സേവനം അനുഷ്ടിച്ചവര്‍ക്കു മാര്‍ട്ടിന്‍ സ്‌കറിയ നന്ദിയും, പുതിയതായി തിരഞ്ഞെടുക്കപെട്ടവര്‍ക്ക് ആശംസകളും അറിയിച്ചു. 

Scroll To Top