Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ ഇടവകാ ദിനവും,ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളും ഡിസംബര്‍ 30 ബുധനാഴ്ച്ച  

കോര്‍ക്കില്‍ ഇടവകാ ദിനവും,ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളും ഡിസംബര്‍ 30 ബുധനാഴ്ച്ച  

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് ഇടവകാ മതബോധന വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ഡിസംബര്‍ 30 ന്(ബുധനാഴ്ച്ച )വില്‍ട്ടണ്‍ എസ് എം എ ഹാളില്‍ വെച്ച് സംയുക്തമായി നടത്തപ്പെടും.ഉച്ച കഴിഞ്ഞു 2 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

മതബോധന വിദ്യാര്‍ഥികളുടെയും ,കുടുംബകൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വിവിധകലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും .

കോര്‍ക്ക് റോസ് രൂപതയുടെ മെത്രാന്‍ ഡോ .ജോണ്‍ ബക്ക്‌ലി മുഖ്യാതിഥിയായിരിക്കും.കോര്‍ക്ക് സിറ്റി കൌണ്‍സില്‍ മേയര്‍ ക്രിസ്റ്റി ഓ ലേരി അധ്യക്ഷത വഹിക്കും.ഫാ.കാനന്‍ ലിയം ഒ’ ഡ്രിസ്‌കോള്‍ ,ഫാ.പോള്‍ തെറ്റയില്‍ ,ഫാ കോര്‍മാക്ക്(വില്‍ട്ടന്‍)ഫാ.മൈക്കില്‍ ഓ’ലേരി ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .

അത്താഴ വിരുന്നും ഉണ്ടായിരിക്കും .സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ .ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ ,ജനറല്‍ കണ്‍വീനര്‍ ടോണി ജോസ്,അനില്‍ വര്‍ഗീസ് ,ജിനോ ജോസഫ്,ജോസ് പി കുര്യന്‍,സോജി സ്‌കറിയ,വിത്സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
വാര്‍ത്ത :സിറിയക് പി ജോസ് (പി ആര്‍ ഓ )cor kk

Scroll To Top