Sunday December 04, 2016
Latest Updates

നോക്ക് ഒരുങ്ങി, ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമം നാളെ (ശനിയാഴ്ച്ച),പത്താം വാര്‍ഷികത്തിന്റെ നിറവില്‍ സീറോ മലബാര്‍ സഭ

നോക്ക് ഒരുങ്ങി, ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമം നാളെ (ശനിയാഴ്ച്ച),പത്താം വാര്‍ഷികത്തിന്റെ നിറവില്‍ സീറോ മലബാര്‍ സഭ

നോക്ക്(കൗണ്ടി മേയോ): കാരുണ്യത്തിന്റെ ജൂബിലിവര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അയര്‍ലണ്ടിലെ സഭാതനയര്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ നോക്കിലേയ്ക്ക് നടത്തുന്ന വാര്‍ഷിക തീര്‍ഥാടനം നാളെ(മേയ് 21 ശനിയാഴ്ച)
സീറോ മലബാര്‍ സഭ ഔദ്യോഗികമായി അയര്‍ലണ്ടില്‍ ആരംഭിച്ചതിന്റെ ദശാബ്ടി ആഘോഷങ്ങളും(അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016’) ഇതോടൊപ്പം നടത്തപ്പെടും.
നാളെ രാവിലെ അയര്‍ലണ്ടിലെയും നോര്‍ത്തേന്‍ അയര്‍ലണ്ടിലെയും മുപ്പതോളം കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ നോക്കിലേയ്ക്ക് തീര്‍ഥയാത്ര ആരംഭിക്കും.മാസ് സെന്ററുകളുടെ നേതൃത്വത്തില്‍ മിക്ക സ്ഥലങ്ങളില്‍ നിന്നും ഒന്നിച്ച് പ്രത്യേക വാഹനങ്ങളിലാണ് തീര്‍ഥാടകസംഘം പുറപ്പെടുക.
പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ പത്തരയോടെ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരും.രാവിലെ 10.45 ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഭദ്രദീപം കൊളുത്തുന്നു .തുടര്‍ന്നു നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്കും.
തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.
സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോല്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ (കോര്‍ക്ക്) എന്നിവരുടേയും അയര്‍ലണ്ടില്‍ സഭാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന മറ്റു വൈദീകരുടെയും,സഭാസമിതികളുടെയും, യൂണിറ്റ് തല ഭാരവാഹികളുടെയും നേതൃത്വത്തില്‍ മേയ് 21 ലെ നോക്ക് തീര്‍ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങള്‍ക്കും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും , ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു.sy sy
വാര്‍ത്ത:കിസാന്‍ തോമസ്0876288906 (പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

 

Scroll To Top