Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു 

ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു 

ഡബ്‌ളിന്‍: സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ ദശാബ്ദിയോട് അനുബന്ധിച്ച് സഭയുടെ വിശ്വാസ പരിശീലന വിഭാഗം ഡബ്ലിന്‍ രൂപതാ തലത്തില്‍ നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ താഴെപറയുന്നവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയികളായി.
അഞ്ചാം ക്ലാസ് :1 നേഹ ജെയിംസ്(താല)2 അലന്‍ ഡിബു(ബ്‌ളാഞ്ചസ് ടൌണ്‍)2.ആകാശ് ജോസഫ്(താല)
ആറാം ക്ലാസ്:റോസ്ഫിലോ ടോണി(ഫിബ്‌സ് ബറോ) ,അന്ന ബിനു(ഫിബ്‌സ് ബറോ)
ഏഴാം ക്ലാസ്:നവ്യ ലാലു (ഫിബ്‌സ് ബറോ)ജോസ് സെജോ(ഫിബ്‌സ് ബറോ)
എട്ടാം ക്ലാസ്:അര്‍പ്പിതാ ബെന്നി(ഫിബ്‌സ് ബറോ)കിരണ്‍ വില്‍സണ്‍(ഫിബ്‌സ് ബറോ)
ഒന്‍പതാം ക്ലാസ്:ദിയാ സണ്ണി(ബ്രേ)സോണാ ക്ലയര്‍ സാജന്‍(ഇഞ്ചിക്കോര്‍)
പത്താം ക്ലാസ്:മേഘാ ജെയിംസ്(താല)ദിവ്യാ സണ്ണി(ബ്രേ)

വിവിധ ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സ്‌കോളര്ഷിപ്പിനും സമ്മാനത്തിനും അര്‍ഹരായവരെ സെപ്റ്റംബര്‍ 18 ന് ബ്യൂമൌണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ആദരിക്കുന്നതാണ്.

സമ്മാനാര്‍ഹരായവര്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച ഉച്ചക്ക് 2.30 ന് മുന്‍പായി ബൈബിള്‍ കലോത്സവ വേദിയില്‍ സന്നിഹിതരാകേണ്ടതാണെന്ന് ചാപ്‌ളൈയിന്‍സ് ഫാ.ആന്റണി ചീരംവേലില്‍ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത:കിസ്സാന്‍ തോമസ് P R O sy-sh

Scroll To Top