Sunday March 26, 2017
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ ചാപ്ലിന്‍ നിയമിതനായി

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ ചാപ്ലിന്‍ നിയമിതനായി

കോര്‍ക്ക്:കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ പുതിയ ചാപ്ല്യനായി നിയമിതനായ ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കലിന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സഭാംഗങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലിന്റെ നേതൃത്വത്തില്‍ സഭാ വിശ്വാസികള്‍ ചേര്‍ന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കലിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

നവംബര്‍ 27ന് വൈകുന്നേരം 5 മണിക്ക് കോര്‍ക്ക് വില്‍ട്ടന്‍ സെന്റ് ജോസഫ് ദൈവാലയത്തില്‍ പുതിയ ചാപ്ല്യന്‍ ദിവ്യ ബലി അര്‍പ്പിക്കുന്നതാണ്, റവ: ഫാ. പോള്‍ തെറ്റയില്‍ സഹ കാര്‍മ്മികനായിരിക്കും.

കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ കട്ടപ്പന ഫൊറോനാ ഇടവകാംഗമാണ്.കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിന്റെ വൈസ് പ്രന്‍സിപ്പാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Scroll To Top