Saturday December 03, 2016
Latest Updates

ഫാ.ജേക്കബ് മഞ്ഞളി ഡബ്ലിനില്‍ എത്തി,ധ്യാനത്തിന് രജിസ്‌ട്രേഷന്‍ ഇന്ന് കൂടി ചെയ്യാം 

ഫാ.ജേക്കബ് മഞ്ഞളി ഡബ്ലിനില്‍ എത്തി,ധ്യാനത്തിന് രജിസ്‌ട്രേഷന്‍ ഇന്ന് കൂടി ചെയ്യാം 

ഡബ്ലിന്‍:ശനിയാഴ്ച്ച  ഡബ്ലിനില്‍ ആരംഭിക്കുന്ന സീറോമലബാര്‍ സഭയുടെ ധ്യാനത്തിന് നേതൃത്വം നല്‍കുന്നതിനെത്തിയ ധ്യാനഗുരു ഫാ.ജേക്കബ് മഞ്ഞളിയ്ക്ക് (അങ്കമാലി എറണാകുളം അതിരൂപത )ചാപ്ല്യന്‍മാരും സഭാ ഭാരവാഹികളും ചേര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
25,26,27 എന്നി ദിവസങ്ങളില്‍ ബ്ലാഞ്ചസ്‌ടൌണ്‍ പിബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ധ്യാനം,ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്രിസ്റ്റീന്‍ ധ്യാനവും നടത്തപ്പെടുന്നുണ്ട്. 

സീറോമലബാര്‍ സഭ ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലും,ക്രിസ്റ്റീന്‍ ധ്യാനത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് (വ്യാഴാഴ്ച്ച)കൂടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും നേരിട്ട് ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

http://www.syromalabar.ie/retreat-registration2014/

Scroll To Top