Thursday July 27, 2017
Latest Updates

ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാന 

ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാന 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററില്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ച്ചക്‌ളില്‍ കൂടി മലയാളം ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ല്യന്‍സ് അറിയിച്ചു.ഇതോടനുബന്ധിച്ച് മതബോധനക്ലാസുകളും നടത്തപ്പെടും.നിലവില്‍ എല്ലാ മാസത്തിലും നാലാം ഞായറാഴ്ച വൈകുന്നേരം നടത്തി വരുന്ന ദിവ്യബലിയും മതബോധന ക്‌ളാസുകളും പതിവുപോലെ ഉണ്ടായിരിക്കും.
ജനുവരി 10 ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കപെടുന്നതായിരിക്കും.എല്ലാ മാസത്തിലും രണ്ടാം ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു ആയിരിക്കും ദിവ്യബലിയും മതബോധന ക്ലാസുകളും നടത്തപ്പെടുക
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top