Saturday December 10, 2016
Latest Updates

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം,96 മരണം

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം,96 മരണം

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഇദ്‌ലിബിലെ തീവ്രവാദികളുടെ കീഴിലായിരുന്ന കോടതി, ജയില്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. 

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ സാധാരണക്കാരടക്കം നിരവധി പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ പലരും ആശുപത്രിയില്‍ വച്ചും മരിച്ചു. ഏതാനും മൃതദേഹങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തു. ഇതോടെയാണ് മരണ സംഘ്യ ഉയര്‍ന്നത്. ഇതിനിടെ തലസ്ഥാനമായ ദമാസ്‌കസിനടുത്ത് ദൗമയില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തി.
ആക്രമണത്തില്‍ 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണം സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. ഇതിനിടെ 1700ല്‍ ഏറെ സാധാരണക്കാര്‍ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്

Scroll To Top