Sunday December 17, 2017
Latest Updates

സിറിയയില്‍ യുദ്ധമേഖലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ചാവേര്‍ ആക്രമണം,മരണം 100 ആയി

സിറിയയില്‍ യുദ്ധമേഖലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ചാവേര്‍ ആക്രമണം,മരണം 100 ആയി

ബെയ്റൂട്ട്: സിറിയയില്‍ ബസിനു നേരേയുണ്ടായ ചാവേറാക്രമണത്തില്‍ മരണം 100 ആയി. യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണമുണ്ടായത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടയിലാണ് സംഭവം.മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെ അലെപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനില്‍ വെച്ചാണ് ചാവേറാക്രമണം നടന്നത്. ബസുകള്‍ക്ക് സമീപം കാറിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഭീകരരാണ് സ്ഫോടനം നടത്തിയതെന്ന് സിറിയന്‍ ടിവി അറിയിച്ചു. അലെപ്പോയുടെ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലേക്ക് പോകാന്‍ ആയിരക്കണക്കിനാളുകളാണ് ഫുവ, കാഫ്രയ പട്ടണങ്ങളില്‍ കാത്തുനില്‍ക്കുന്നത്.

വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുന്നത്. സിറിയന്‍ സേനയ്ക്കെതിരെ ഇനി ആക്രമണം ഉണ്ടകരുതെന്ന് റഷ്യ, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top