Friday February 24, 2017
Latest Updates

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

സിഡ്‌നി: സിഡ്‌നിയില്‍ മലയാളി യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മൂന്നു വയസുള്ള മകളെയും കൈയിലെടുത്താണ് യുവതി ട്രെയിനിനു മുന്നില്‍ ചാടിയത്.കുഞ്ഞ് രക്ഷപ്പെട്ടു.
ഹാരിസ് പാര്‍ക്ക് റെയില്‍ സ്റ്റേഷനില്‍ ബുനാഴ്ചയാണ് സംഭവം.അര്‍ച്ചന കുന്നത്ത് എന്ന മുപ്പതുകാരിയാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. മൂന്നു വയസുകാരിയായ ശ്രേയ കുന്നത്ത് ഗുരുതരമായ പരുക്കുകളുമായി വെസ്റ്റ്മീഡ് ആശുപത്രിയിലാണ്.

ടാറ്റാ കണ്‍സല്‍ട്ടന്‍സിയില്‍ സര്‍വീസ് എഞ്ചിനീയറായിരുന്നു അര്‍ച്ചന . ഭര്‍ത്താവ് സുജിത് വൈക്കാക്കരയും ഇതേ സ്ഥാപനത്തല്‍ തന്നെയാണ് ജോലി ചെയ്യുന്നത്. പാലക്കാട് സ്വദേശികളാണ് ഇവര്‍ 
കൈയില്‍ കുഞ്ഞുമായി യുവതി ട്രെയിനിനു മുന്നിലേക്ക് ചാടുന്നത് സി സി ടി വി ദൃശ്യങ്ങളില്‍  വ്യക്തമായിട്ടുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ കുഞ്ഞിനെ ട്രെയിനിന്റെ അടിയില്‍ നിന്നു പുറത്തേക്കെടുക്കുകയായിരുന്നു.

ഏതാനു ദിവസങ്ങള്‍ക്ക് മുമ്പാണ് സുജിത്തും അര്‍ച്ചനയും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.




Scroll To Top