Friday December 02, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിക്കുന്നു

സ്വോര്‍ഡ്‌സില്‍ ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിക്കുന്നു

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ ഇടവകയുടെ കാവല്‍പിതാവ് മഞ്ഞിനിക്കര ദയറായില്‍കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ 84-മത് ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 12,13 വെള്ളി,ശനി തീയതികളില്‍ ആഘോഷിക്കുന്നു.

ഫെബ്രുവരി 12 ന് വെള്ളിയാഴ്ച വൈകുന്നേരം 7നു സന്ധ്യാപ്രാര്‍ഥനനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

13ന് ശനിയാഴ്ച രാവിലെ 9.45 നു സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ , സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍, തുടര്‍ന്ന് 10 മണിക്ക് പ്രഭാതനമസ്‌കാരവും10.45നു ഫാദര്‍ രാജു അബ്രഹാമിന്റെ (യു.കെ) മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, പെരുന്നാള്‍സന്ദേശവും, പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേകമദ്ധ്യസ്ഥപ്രാര്‍ത്ഥനയുംനടത്തപ്പെടും. തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം,നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലുംവന്നു അനുഗ്രഹിതരാകുവന്‍ സ്വോര്‍ഡ്‌സിലും പരിസരപ്രദേശങ്ങളിലും ഉള്ള ഏവരെയും സാദരം ക്ഷണിക്കുന്നതായി
വികാരി ഫാ. ജിനോ ജോസഫ്(Mob:089 459 5016) അറിയിച്ചു.

വാര്‍ത്ത:പോള്‍ കെ പീറ്റര്‍

Scroll To Top