Friday December 02, 2016
Latest Updates

ഇന്റര്‍ മീഡിയേറ്റ് കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് മുള്ളിംഗറിനെ നേരിടും 

ഇന്റര്‍ മീഡിയേറ്റ് കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് മുള്ളിംഗറിനെ നേരിടും 

സ്വോര്‍ഡ്‌സ്:ഐറിഷ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും പഴക്കമുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിജയത്തേരോട്ടം നടത്താന്‍ ഇന്ന് സമ്പൂര്‍ണ്ണ മലയാളി കരുത്തില്‍ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ടീം കളിക്കളത്തിലിറങ്ങും.

ഐറീഷ് ലീഗിലെ ഇന്റര്‍ മീഡിയേറ്റ് കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് മുള്ളിംഗറിനെയാണ് നേരിടുന്നത്.കരുത്തരായ ഹില്‍സിനെ (സ്‌കെറീസ്) സെമിയില്‍ പരാജയപ്പെടുത്തിയാണ് സ്വോര്‍ഡ്‌സ് ഫൈനലില്‍ എത്തിയത്.നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാലഹൈഡ് ക്ലബിനെ സ്വോര്‍ഡ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് സ്വോര്‍ഡ്‌സ് ഫൈനലില്‍ എത്തുന്നത്.നാളെ ഉച്ചക്ക്ഒരു മണിക്ക് ബാല്‍ബ്രിഗ്ഗനിലെ റിംഗ് കോമണ്‍സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം നടക്കുക. 

അയര്‍ലണ്ട് മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികളാല്‍ രൂപികൃതമായ ക്രിക്കറ്റ് ക്ലബ് 2012 മുതല്‍ ഐറിഷ് ലീഗില്‍ കളിച്ചു വരുന്നു. മികച്ച പ്രകടനമാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളായി സ്വോര്‍ഡ്‌സ് ടീം കാഴ്ച്ച വക്കുന്നത്.റോയ് മാത്യുവാണ് ടീം ക്യാപ്റ്റന്‍.ഷിജു നായര്‍ ടീം വൈസ് ക്യാപ്റ്റനും മനോജ് ജേക്കബ് ടീം മാനേജറുമാണ്.

ടീം :റോയ് മാത്യു(C),സുനില്‍ തോമസ് (WK),സെറിന്‍ ഫിലിപ്പ് ,എബിന്‍ പൈവ ,അബിന്‍ ജേക്കബ്,മനോജ് നന്ദന്‍,അരുണ്‍ നായര്‍,സിജോ തോമസ്,ജെര്‍സണ്‍ സന്തോഷ്,റോവര്‍ ജോസ് ,അരവിന്ദ് വിശ്വംഭരന്‍.

നാളെ നടക്കുന്ന മത്സരത്തില്‍ സ്വോര്‍ഡ്‌സ് ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ക്ലബ് പ്രസിഡന്റ് ശ്രീ ജോര്‍ജ് പുറപ്പന്താനം അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സിബു ജോസ് (സെക്രട്ടറി )(0877707793)
മനോജ് ജേക്കബ് (ക്ലബ് മാനേജര്‍)0872165800

Scroll To Top