Friday December 09, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം :സ്വോര്‍ഡ്‌സില്‍ സ്ത്രീകള്‍ക്ക് നേരേ ഗാര്‍ഡയുടെ ക്രൂരത,പ്രതിഷേധം പുകയുന്നു 

വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം :സ്വോര്‍ഡ്‌സില്‍ സ്ത്രീകള്‍ക്ക് നേരേ ഗാര്‍ഡയുടെ ക്രൂരത,പ്രതിഷേധം പുകയുന്നു 

സ്വോര്‍ഡ്‌സ്: ഗാര്‍ഡ സേനയുടെ മനുഷ്യത്വ രഹിതമായ അക്രമണങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ദേഹമാസകലം ചോരയൊലിപ്പിച്ച് ഒരു സ്ത്രീയെ ഗാര്‍ഡായി സേന ഫിംഗല്‍ കൌണ്‍സില്‍ ഓഫീസില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ, വാട്ടര്‍ ചാര്‍ജിനെതിരെ പ്രതികരിക്കുന്ന ഒരു സംഘടന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

‘റൈറ്റ് ടു വാട്ടര്‍ സ്വോര്‍ട്‌സ്’ എന്ന ഫേസ്ബുക്ക് പേജിലാണ് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ടെന്‍ പോലീസ് എഗൈന്‍സ്റ്റ് വണ്‍ വുമണ്‍’ എന്ന പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.(Visit https://www.facebook.com/SwordsRight2Watet) ജിന എന്നു പേരുള്ള യുവതിയാണ് ക്രൂര മര്‍ദ്ധനത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഗാര്‍ഡ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ്.

ജനങ്ങള്‍ക്കിടയില്‍ താരപരിവേഷം ലഭിക്കാന്‍ അവര്‍ ചില്ലുവാതിലില്‍ സ്വയം മുഖമിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം :സ്വോര്‍ഡ്‌സില്‍ സ്ത്രീകള്‍ക്ക് നേരേ ഗാര്‍ഡയുടെ ക്രൂരത,പ്രതിഷേധം പുകയുന്നു  മര്‍ദ്ദനത്തേക്കാള്‍ തന്നെ വേദനിപ്പിച്ചത് സേനയുടെ ഈ നിലപാടാണ് എന്ന് യുവതി പിന്നീട് പ്രതികരിച്ചു.

എന്നാല്‍, സംഘടന പിന്നീട് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ മൂന്ന് യുവതികള്‍ക്ക് നേരെ ഗാര്‍ഡായി സേന ശക്തിയായി വാതില്‍ വലിച്ചടക്കുന്ന ദൃശ്യംവ്യക്തമാണ്. ഒരു പ്രതിഷേധക്കാരന്‍ ‘നിങ്ങള്‍ മനുഷ്യരല്ല, വെറും മൃഗങ്ങളാണ്’ എന്ന് ഗാര്‍ഡയോട് പറയുന്നതും, മറ്റു പലരും ആംബുലന്‍സ് വിളിക്കാനായി ആവശ്യപ്പെടുന്നതുമായ ശബ്ദങ്ങളും വീഡിയോകളില്‍ വ്യക്തമായി കേള്‍ക്കാം.

സ്വോര്‍ഡ്‌സില്‍ ഒരു പ്രക്ഷോഭത്തെ തങ്ങള്‍ക്കു നേരിടേണ്ടി വന്നതായും ഇതിനിടെ ഒരു സ്ത്രീയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡാ വക്താവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ചു.

Scroll To Top