Sunday December 04, 2016
Latest Updates

മലയാളികളുടെ സ്വോര്‍ഡ്‌സ് ഫുട്‌ബോള്‍ ടീം,റെസ്റ്റ് ഓഫ് സ്വോര്‍ഡ്‌സിനെ തോല്‍പ്പിക്കുമോ ?കേരള ഹൗസ് കാര്‍ണിവലിലെ പ്രദര്‍ശനമത്സരം ചര്‍ച്ചാവിഷയമാകുന്നു !

മലയാളികളുടെ സ്വോര്‍ഡ്‌സ് ഫുട്‌ബോള്‍ ടീം,റെസ്റ്റ് ഓഫ് സ്വോര്‍ഡ്‌സിനെ തോല്‍പ്പിക്കുമോ ?കേരള ഹൗസ് കാര്‍ണിവലിലെ പ്രദര്‍ശനമത്സരം ചര്‍ച്ചാവിഷയമാകുന്നു !

ഡബ്ലിന്‍: ഈ വര്‍ഷത്തെ കേരളാ ഹൗസ് കാര്‍ണിവലിനോട് അനുബന്ധിച്ച് വാശിയേറിയ ഫുട്‌ബോള്‍ മത്സരവും.അയര്‍ലണ്ട് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് മുന്നേറുന്ന സ്വോര്‍ഡ്‌സില്‍ നിന്നുള്ള താരങ്ങള്‍ അണിനിരക്കുന്ന സ്വോര്‍ഡ്‌സ് ഫുട്‌ബോള്‍ ടീമിനെ എതിരിടുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒത്തുചേരുന്ന റെസ്റ്റ് ഓഫ് സ്വോര്‍ഡ്‌സ് ടീമാണ്.

ജൂണ്‍ 18 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മലയാളിസമൂഹത്തെ ആവേശതേരിലേറ്റാന്‍ ജോര്‍ജ് പുറപ്പന്താനത്തിന്റെ നേതൃത്വത്തിലുള്ള സ്വോര്‍ഡ്‌സ് ടീം, ബിജു നയിക്കുന്ന റെസ്റ്റ് ഓഫ് സ്വോര്‍ഡ്‌സിനെതിരെ പട പൊരുതുക.

കാര്‍ണിവലില്‍ ഇതാദ്യമായാണ് പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം ഒരുക്കുന്നത്. 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന മത്സരമാണ് സംഘടിപ്പിക്കുന്നത്.

റെസ്റ്റ് ഓഫ് സ്വോര്‍ഡ്‌സില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0892288487 എന്ന നമ്പരില്‍ ബന്ധപ്പെടുക. വാശിയേറിയ ഈ പ്രദര്‍ശന മത്സരം കാണുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരളാ ഹൗസ് അറിയിച്ചു.

Scroll To Top