Monday July 24, 2017
Latest Updates

സ്വോര്‍ട്സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും നാളെ (മെയ് 21,ഞായറാഴ്ച്ച) 

സ്വോര്‍ട്സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും നാളെ (മെയ് 21,ഞായറാഴ്ച്ച) 

ഡബ്ലിന്‍ :സ്വോര്‍ട്സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവക ദിനവും തിരുനാള്‍ ആഘോഷവും, മെയ് 21 ഞായറാഴ്ച്ച(നാളെ) റിവര്‍വാലിയിലെ സെന്റ് ഫീനിയന്‌സ് പള്ളിയില്‍(St. Finian’s Church, Rivervalley, Swords) വച്ച് നടത്തപ്പെടുന്നു.

ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് 2.00 മണിക്ക് ആഘോഷമായ റാസ കുര്‍ബാനയ്ക്ക് കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ. സിബി അറയ്ക്കല്‍, ഫാ. ആന്റണി ചീരംവേലില്‍,ഫാ.രാജീവ് ഞാണക്കല്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കും.

കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും.ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും,സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ആന്റണി ചീരംവേലില്‍MST അറിയിച്ചു

Scroll To Top