Saturday December 03, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച്ച 

സ്വോര്‍ഡ്‌സില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച്ച 

സ്വോര്‍ഡ്‌സ് സെന്റ് .മേരീസ് ഇടവകയുടെ മൂന്നാമത് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബര്‍ 12 ന് നടത്തപ്പെടുന്നു.സ്വോര്‍ട്‌സിലെ ചര്‍ച്ച് റോഡിലുള്ള ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് വാര്‍ഷികാഘോഷങ്ങള്‍ നടത്തപ്പെടുക.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോട് കൂടി കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും,കലാപരിപാടികളും നടത്തപ്പെടും.

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ അന്നേ ദിവസം നല്കുന്നതാണ്.തുടര്‍ന്ന് സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട് .എല്ലാവരെയും ഈ ആഘോഷ വേളയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നതായി സ്വോര്‍ഡ്‌സ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് പുറപ്പന്താനം 0879496521
ഷീന ഫ്രാന്‍സീസ് 0879399897
ജോബി അഗസ്റ്റ്യന്‍ 0876846012

Scroll To Top