Saturday December 10, 2016
Latest Updates

ഫാ. മനോജ് പൊന്‍കാട്ടിലിന് ഇന്ന് സ്വോര്‍ഡ്‌സില്‍ യാത്രയയപ്പ് 

ഫാ. മനോജ് പൊന്‍കാട്ടിലിന് ഇന്ന് സ്വോര്‍ഡ്‌സില്‍ യാത്രയയപ്പ് 

ഡബ്ലിന്‍:മൂന്ന് വര്‍ഷത്തെ മാതൃകാപരമായ പൗരോഹിത്യ വേലയ്ക്ക് ശേഷം കേരളത്തിലേയ്ക്ക് മടങ്ങി പോകുന്നഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ:മനോജ് പൊന്‍കാട്ടിലിന് സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കൂട്ടായ്മ യാത്രയയപ്പ് നല്‍കും.
ഇന്ന് (മെയ് 17 ന്) സോര്‍ട്ട്‌സിലുള്ള റിവര്‍ വാലി ദേവാലയത്തില്‍ മണിയ്ക്ക് നടക്കുന്ന കുര്‍ബാനയ്ക്ക് ശേഷം ചേരുന്ന പൊതുയോഗത്തില്‍ വച്ചാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ മലയാളികളുടെവിശ്വാസോന്മുഖ ജീവിതത്തിനു തുണയായ് പ്രവര്‍ത്തിക്കുകയായിരുന്ന ഫാ.മനോജിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു 
സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുന്നാള്‍ ആഘോഷവും ഇന്ന് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.ഉച്ചക്ക് ഒരു മണിക്കു പരിശുദ്ധ മാതാവിന്റെ വണക്കമാസ്സ പ്രാര്‍ത്ഥനയോടെ തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി അഗസ്റ്റിന്‍: 087 684 6012, റെജി വര്‍ഗ്ഗീസ്: 089 435 1148
വാര്‍ത്ത: ജോര്‍ജ്ജ് പുറപ്പന്താനം

Scroll To Top