Sunday July 23, 2017
Latest Updates

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം ഇന്ന്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഇത്തവണ പഞ്ചഗുസ്തി മത്സരവും 

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം ഇന്ന്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഇത്തവണ പഞ്ചഗുസ്തി മത്സരവും 

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം ഇന്ന്  നടത്തപ്പെടും.ഇന്ന് (ശനിയാഴ്ച) സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 12 മണി മുതല്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടും.ഇത്തവണ ഓണാഘോഷത്തിനു പഞ്ച ഗുസ്തി മത്സരവും രസകരമായ വിവിധ മത്സരങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരിക്കുന്നത് റോയല്‍ കേറ്ററേഴ്‌സാണ്.
ഏവരെയും സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് ജേക്കബ്0872165800 
സിബു ജോസ്0877707793 
ശിവാനന്ദ കുമാര്‍0872634637 
ജോര്‍ജ് പുറപ്പന്താനം0879496521 

Scroll To Top