Saturday December 10, 2016
Latest Updates

സ്വോര്‍ഡ്‌സ് മേഖലയിലെ മലയാളികള്‍ ഒന്നടങ്കം ഓണാഘോഷത്തിനൊരുങ്ങി,ഫിംഗാള്‍ മേയര്‍ ഡാരാ ബട്‌ലര്‍ ഉദ്ഘാടനം ചെയ്യും

സ്വോര്‍ഡ്‌സ് മേഖലയിലെ മലയാളികള്‍ ഒന്നടങ്കം ഓണാഘോഷത്തിനൊരുങ്ങി,ഫിംഗാള്‍ മേയര്‍ ഡാരാ ബട്‌ലര്‍ ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് മലയാളികളുടെ മനസ്സില്‍ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാള്‍ വന്നെത്തി.മാവേലി മന്നനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് ഫിംഗാള്‍ മേയര്‍ ഡാരാ ബട്‌ലര്‍ നിര്‍വഹിക്കും.

സെപ്റ്റംബര്‍ 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ തുടങ്ങുന്ന ആഘോഷങ്ങള്‍ വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വടം വലി, നാടന്‍ കളികള്‍,കോമഡി സ്‌കിറ്റ്, ഫാഷന്‍ ഷോ തുടങ്ങിയവ മുഖ്യ ആഘര്‍ഷണങ്ങളാണ്. ലസ്‌ക്, ഡോണാബെറ്റ്,മാലഹൈഡ്,ക്ലെയര്‍ ഹാള്‍,ഓള്‍ഡ് ടൗണ്‍ , സ്വോര്‍ഡ്‌സ് എന്നിവടങ്ങളിലെ മലയാളികളാണ് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുക.

ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ശ്രദ്ധ കാണിക്കുന്നു .ഈ ശ്രമങ്ങള്‍ക്ക് മിഴിവേകാന്‍ ഇക്കൊല്ലവും മലയാളികളുടെ സ്വന്തം ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഓണാഘോഷങ്ങള്‍ സുഗമമാക്കുവാന്‍ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു വിപുലമായ കമ്മിറ്റിയും നിലവില്‍ വന്നു.

ഏവരെയും സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്
പവല്‍ കുര്യാക്കോസ് -0872168440
ജോബി അഗസ്റ്റിന്‍ -0876846012
ജോര്‍ജ് പുറപ്പന്താനം -0879496521
സെറിന്‍ ഫിലിപ്പ് -0879646100

Scroll To Top