Saturday December 03, 2016
Latest Updates

സ്വോര്‍ഡ്‌സിലെ ഓണാഘോഷം പ്രൌഡഗംഭീരമായി

സ്വോര്‍ഡ്‌സിലെ ഓണാഘോഷം പ്രൌഡഗംഭീരമായി

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സിലെ മലയാളി സമൂഹം ആഘോഷ തനിമയോടെ ,ഓണം ഹൃദ്യമായി കൊണ്ടാടി.ഉച്ചക്ക് 1 മണിക്ക് തുടങ്ങിയ ഓണാഘോഷം വൈകിട്ട് 8.30 വരെ നീണ്ടു നിന്നു. സ്വോര്‍ഡ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ ഒരു മനസ്സോടെ ഒത്തു ചേര്‍ന്നപ്പോള്‍ അത് ഗൃഹാതുരത്വമേകുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചു.

ഉച്ചക്ക് 1 മണിക്ക് വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷത്തില്‍ 300 ഓളം പേര്‍ പങ്കെടുത്തു.തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്.കുട്ടികളുടെ തിരുവാതിര,സിനിമാറ്റിക് ഡാന്‍സുകള്‍,ഓണ പാട്ടുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് നൂറുമേനി ആവേശം നല്കി.

തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കുസൃതി കളികളും നടത്തപ്പെട്ടു.ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ചീട്ട് കളി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും നല്കപെട്ടു .ആദ്യമായി നടത്തപെട്ട പഞ്ചഗുസ്തി മത്സരം വളരെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.വിവിധ മത്സരങ്ങള്‍ക്ക്‌നിഷാ പ്രദീപും, ബെന്‍ലി അഗസ്റ്റിനും നേതൃത്വം നല്‍കി നല്കി.ക്ലബ് പ്രസിഡന്റ് ജോര്‍ജ് പുറപ്പന്താനം സ്വാഗതവും കോര്‍ഡിനേറ്റര്‍ മനോജ് ജേക്കബ് നന്ദിയും അര്‍പ്പിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമാക്കി തീര്‍ക്കാന്‍ സഹകരിച്ച ഏവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു 

ഓണാഘോഷ മത്സര വിജയികള്‍ 
1.Made for each other:Johnson & Tanya
2.Single leg race:(59)=Sridhin Magesh
3.Spoon Race:(59)=Rehna Roshan
4.tSraw & Sweet Picking (915)Aron Abraham
5.Sweet Picking Ameya Shoy
6.Rummy 1st Prize: Thomaskutty Cherian 
2nd Prize: Binoy Augustine
3rd Prize: Joshy Thomas& Manoj Nandanan
7.Arm Wrestling (Mens)
Below 80 Kg: Winner Binu Augustine
Above 80 Kg:Winner Jimmy Mathew
8. Arm Wrestling Women s
Winner: Jisha Paval
9.Couple Ball walk
Winner: Manoj Jacob & Anu Manoj
10.Best Dresses Couple: Aneesh Antony & Reshma Aneesholol3 olol4 olol2




Scroll To Top