Saturday December 10, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 19ന് :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 19ന് :ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 19 നു നടത്തപ്പെടുന്നു.ഇതു രണ്ടാം തവണയാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വോര്‍ഡ്‌സുകാര്‍ ഓണം ആഘോഷിക്കുന്നത്.സ്വോര്‍ദ്‌സ്,ഓള്‍ഡ് ടൌണ്‍,ഡോണബേറ്റ്, ലസ്‌ക് തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളാണ് ഓണാഘോഷങ്ങള്‍ക്ക് ഒരുമിച്ചു കൂടുന്നത്.

സെപ്റ്റംബര്‍ 19 നു ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.രാവിലെ 12 മണി മുതല്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിലേക്ക് വേണ്ടി വിപുലമായ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മനോജ് ജേക്കബ് ആണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ കോര്‍ഡിനേറ്റര്‍. ശിവാനന്ദകുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ കമ്മിറ്റിയും,ജോര്‍ജ് പുറപ്പന്താനം,റെജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും നിലവില്‍ വന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കലാ മേളയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ശിവാനന്ദകുമാറുമായി (0872634637) ബന്ധപ്പെടേണ്ടതാണ്.

സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം  ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് ജേക്കബ്(0872165800 )
സിബു ജോസ്(0877707793) 
ശിവാനന്ദകുമാര്‍(0872634637)
ജോര്‍ജ് പുറപ്പന്താനം(0879496521)
Scroll To Top