Tuesday January 16, 2018
Latest Updates

ഡോണബേറ്റ് ഒരുങ്ങി,സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ഇന്ന്: ഫിംഗല്‍ മേയര്‍ ഉദ്ഘാടനം ചെയ്യും

ഡോണബേറ്റ് ഒരുങ്ങി,സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ഇന്ന്: ഫിംഗല്‍ മേയര്‍ ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍:അയര്‍ലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് മാമാങ്കം ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍ ഡാരാ ബട്ലര്‍ ഉച്ചക്ക് ഒരു മണിക്ക് ഉദ്ഘാടനം ചെയ്യും.രണ്ടു ഗ്രൗണ്ടുകളിലായി ഒരേ സമയം രണ്ടു മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലുള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുക.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കുന്നതാണ്.കൂടാതെ മികച്ച ബാറ്റ്സ്മാന്‍,മികച്ച ബൗളര്‍,മാന്‍ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നല്‍കപ്പെടുന്നു.
ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പവല്‍ കുര്യാക്കോസ്0872168440
മനോജ് നന്ദനന്‍0876103910
ജോര്‍ജ് പുറപ്പന്താനം0879496521

Scroll To Top