Sunday December 11, 2016
Latest Updates

മഗേഷ് കൃഷ്ണനും കുടുംബത്തിനും സ്വോര്‍ഡ്‌സ് മലയാളികള്‍ യാത്രയയപ്പ് നല്കി

മഗേഷ് കൃഷ്ണനും കുടുംബത്തിനും സ്വോര്‍ഡ്‌സ് മലയാളികള്‍ യാത്രയയപ്പ് നല്കി

ഡബ്ലിന്‍:ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന മഗേഷ് കൃഷ്ണനും കുടുംബത്തിനും സ്വോര്‍ഡ്‌സ് മലയാളികള്‍ യാത്രയയപ്പ് നല്കി.സ്വോര്‍ഡ്‌സിലെ കോളം ഹില്‍സ് ജി എ എ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു.ബാബു ജോസഫ്, ജോയ് തോമസ്,റോബിള്‍ കുര്യാക്കോസ്, ഷീന ഫ്രാന്‍സിസ്,സിബു ജോസ്,ടോം തോമസ്,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സ്വോര്‍ഡ്‌സിലെ ബൊറിവയിലാണ് മഗേഷും കുടുംബവും താമസിച്ചു പോരുന്നത്.സ്വോര്‍ഡ്‌സിലെ കലാ കായിക സംസ്‌കാരിക തലങ്ങളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന മഗേഷിന്റെയും നിത്യയുടെയും സംഭാവനകള്‍ ഏവരും നന്ദിയോടെ സ്മരിച്ചു.സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ട്രഷറര്‍ ആയും എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയും മഗേഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളികളെ പ്രധിനിധീകരിച് റെജി വര്‍ഗീസും ജോര്‍ജ് പുറപ്പന്താനവും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും മഗേഷിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും അറിയിക്കുകയും ചെയ്തു.

മഗേഷും നിത്യയും യാത്രയയപ്പിന് നന്ദിയും അറിയിച്ചു.

Scroll To Top