Sunday May 28, 2017
Latest Updates

സ്വോര്‍ഡ്‌സ് പെരുന്നാള്‍ ഇന്നും നാളെയും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

സ്വോര്‍ഡ്‌സ് പെരുന്നാള്‍ ഇന്നും നാളെയും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

സ്വോര്‍ഡ്‌സ് : സെ. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്ഏലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 83-  മത് ഓര്‍മ്മ പെരുന്നാള്‍ ഇന്നും നാളേയും (2015 ഫെബ്രുവരി 13,14 വെള്ളി ,ശനി തിയതികളില്‍) ആഘോഷിക്കുന്നു. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. തോമസ് പുതിയമടത്തിലും സെക്രട്ടറി തോമസ്‌കുട്ടി ചെറിയാനും അറിയിച്ചു

ഇന്ന് വൈകുന്നേരം 7 നു സന്ധ്യാപ്രാര്‍ത്ഥനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും നാളെ ശനിയാഴ്ച രാവിലെ 9.45 നു നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് 10.നു പ്രഭാതനമസ്‌കാരവും11.00നു . ഫാ.എബിയുടെ (യു .കെ) മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും 

പെരുന്നാളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ സെ.കൊളംബസ് പാരിഷ് ഹാള്‍ ഗ്രൗണ്ടിലും, ലോര്‍ഡ് മെയെര്‍സ് കാര്‍ പാര്‍ക്കിലും സൗജന്യമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് .




Church Address:
St.Columba’s Church,
Church Road,
Swords, Co.Dublin

Scroll To Top